Flash News

6/recent/ticker-posts

താനൂർ കസ്റ്റഡി കൊല: സി.ബി.ഐ ഏറ്റെടുക്കൽ നടപടി വൈകും. ക്രൈബ്രാഞ്ച് അന്വേഷണം തുടരുന്നു.

Views
തിരൂരങ്ങാടി : കസ്റ്റഡിയിൽ യുവാവിനെ മർധിച്ച് കൊന്ന കേസിൽ സി.ബി.ഐ അന്വേഷണം വൈകുമെന്ന് സൂചന ക്രൈബ്രാഞ്ച് അന്യേഷണം തുടരുന്നു.

താനൂർ പോലീസ് സ്റ്റേഷനിലെ കസ്റ്റഡിയിൽ മമ്പുറം സ്വദേശി താമിർ ജിഫ്രി തങ്ങൾ കൊല്ലപെട്ട കേസ് സി.ബി.ഐക്ക് വിട്ട നടപടി തുടങ്ങാൻ സമയം വൈകുമെന്ന സൂചനയാണ് ലഭിക്കുന്നത് .ഇതിനിടെ ക്രൈബ്രാഞ്ച് അന്യേഷണം അവസാനിപ്പിക്കാതെ മുന്നോട്ട് പോവുകയും ചെയ്യുന്നു.

നിയമസഭയിൽ കസ്റ്റഡി മരണവുമായി ബന്ധപെട്ട് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തണുപ്പിക്കാനും , നടക്കാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ വിഷയം ചർച്ചയാവാതിരിക്കാനും ധൃതി പിടിച്ച് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നെന്ന സംശയങ്ങൾ ബലപെടുന്ന രീതിയിലാണ് സംഭവങ്ങൾ അരങ്ങേറുന്നത്.

കസ്റ്റഡി കൊലപാതകത്തിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ടന്ന് പറയുമ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കഴിഞ്ഞ ദിവസം തിരൂർ കോടതിയിൽ കൊലക്കുറ്റം അടക്കം ചുമത്തി റിപ്പോർട്ട് നൽകിയിരുന്നു. താമിറിന്റെ പോസ്റ്റ്മോർട്ടം ചെയ്ത മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടറുടെ മൊഴിയടക്കം എടുത്തതിന് ശേഷമാണ് റിപ്പോർട്ട് നൽകിയത്.

എന്നാൽ അസ്വാഭിക മരണത്തിന് കേസെടുത്ത സംഭവത്തിൽ കൊലകുറ്റം (ഐ.പി.സി.302) അടക്കം ചേർത്തുള്ളറിപ്പോർട്ടിൽ പ്രതികളെ നിശ്ചയിച്ചിട്ടില്ല എന്നത് ദുരൂഹത സൃഷ്ടിക്കുന്നുണ്ട്.

സംഭവത്തിൽ സസ്പെന്റ് ചെയ്തിട്ടുള്ള 8 പേർക്കെതിരെയാണ് 302 വകുപ്പ് ചാർത്തിയതെന്ന് പോലും പറയാൻ കഴിഞ്ഞിട്ടില്ല.

പ്രതികളെ നിശ്ചയിക്കാനൊ , പേര് വെളിപെടുത്താനൊ ഇതുവരെ കഴിയാത്തത് ചോദ്യചിഹ്നമായി നിൽക്കുന്നു.

കസ്റ്റഡി കൊലപാതകത്തിൽ പ്രതികളേയും, കൂട്ട് പ്രതികളേയും നിർണ്ണയിക്കാതെയുള്ള ക്രൈബ്രാഞ്ച് അന്വേഷണവും , സി.ബി.ഐ ഏറ്റെടുക്കൽ നടപടി വൈകുന്നതും പ്രതിഷേദത്തിനിടയാക്കുന്നുണ്ട്.

താമിർ ജിഫ്രിയെ കസ്റ്റഡിയിൽ മർദ്ദിക്കുമ്പോൾ സംഭവ സ്ഥലത്ത് ഉയർന്ന ഉദ്യോഗസ്ഥൻ താനൂർ സി.ഐ ജീവൻ ജോർജാണന്ന് താമിറിന്റെ കൂടെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചവർ പറഞ്ഞിരുന്നു അങ്ങിനെയെങ്കിൽ താനൂർ സി.ഐ,യെയും കസ്റ്റഡി കൊലപാതകത്തെ മറച്ച് വെക്കാനും , കൃത്രിമങ്ങൾ കാണിക്കാനും ശ്രമിച്ച മലപ്പുറം എസ്പിയെയും പ്രതി ചേർക്കാത്തതും , സസ്പെന്റെ ചെയ്യാത്തതും സംശയം ജനിപ്പിക്കുകയാണ്

 താമിർ ജിഫ്രിയെ ചേളാരിയിൽ നിന്ന് ഉള്ളണം വഴി താനൂരിലേക്ക് കൊണ്ട് പോയ വഴിയിലെ പല സി.സി ടിവികളുടെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

കുട്ടുമുച്ചിയിലെ പെട്രോൾ പമ്പിൽ നിന്ന് കാർ നിറുത്തി ഇന്ധനം നിറക്കുന്ന തടക്കമുള്ള ദൃശ്യങ്ങൾ ഇവയിൽ പെടും.

മനുഷ്യത്വരഹിതമായ ക്രൂര കസ്റ്റഡി കൊലപാതകത്തിലെ പ്രതികൾ സമൂഹത്തിൽ ഉന്നതതലത്തിൽ ഇരിക്കുന്നത് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണന്നാണ് വിലയിരുത്തൽ .




Post a Comment

0 Comments