Flash News

6/recent/ticker-posts

ഓട്ടോമാറ്റിക് കാറുകൾ ഓടിക്കാൻ ഇനി പ്രത്യേക ലൈസന്‍സ്.

Views
 ഓട്ടോമാറ്റിക് കാറുകൾ ഓടിക്കാൻ ഇനി പ്രത്യേക ലൈസൻസെടുക്കണം. ഇരുചക്രവാഹനങ്ങളുടെ മാതൃകയിൽ കാറുകൾക്കും ഓട്ടോമാറ്റിക്, ഗിയർ എന്നിങ്ങനെ രണ്ടുതരം ലൈസൻസുകളുണ്ടാകും. ഇരുവിഭാഗത്തിനും പ്രത്യേകം ഡ്രൈവിങ് ടെസ്റ്റും നടത്തും. ഓട്ടോമാറ്റിക് വാഹനം ഓടിക്കേണ്ടവർക്ക് ഇ.വാഹനങ്ങളിലോ ഓട്ടോമാറ്റിക് കാറുകളിലോ ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാം.

ഗിയർവാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് നേടുന്നവർക്ക് അതേവിഭാഗത്തിലെ ഓട്ടോമാറ്റിക് വാഹനങ്ങളും ഓടിക്കാം. പക്ഷേ, ഓട്ടോമാറ്റിക് വാഹന ലൈസൻസുള്ളവർക്ക് ഗിയർവാഹനങ്ങൾ ഓടിക്കാൻ അനുമതിയുണ്ടാകില്ല. അവർ ഗിയർവാഹനങ്ങളിൽ വീണ്ടും ടെസ്റ്റ് പാസാകേണ്ടിവരും.

സംസ്ഥാനസർക്കാരിന്റെ നിവേദനത്തെത്തുടർന്നാണ് കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയം കാറുകളും ചെറുവാനുകളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽ.എം.വി.) വിഭാഗത്തിന് പ്രത്യേക ക്ലാസ് ലൈസൻസ് ഏർപ്പെടുത്തിയത്.

കേന്ദ്ര ഡ്രൈവിങ് ലൈസൻസ് സംവിധാനമായ 'സാരഥി'യിലേക്ക് മാറിയപ്പോൾ വിവിധ സംസ്ഥാനങ്ങളിലെ ലൈസൻസ് വിഭാഗങ്ങളും കേന്ദ്രം ക്രമീകരിച്ചിരുന്നു. സംസ്ഥാനത്തുണ്ടായിരുന്ന ഓട്ടോറിക്ഷ, മീഡിയം, ഹെവി, ഗുഡ്സ് വിഭാഗം ലൈസൻസുകൾ ഇല്ലാതായി. പകരം ഏർപ്പെടുത്തിയ എൽ.എം.വി. ലൈസൻസിൽ ഓട്ടോറിക്ഷ മുതൽ മിനി വാനുകൾവരെ ഓടിക്കാനാകും.

അടുത്തിടെ കേന്ദ്രസർക്കാർ നിർദേശപ്രകാരം എൽ.എം.വി. ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഗിയർവാഹനങ്ങൾ വേണമെന്ന നിബന്ധന ഒഴിവാക്കിയിരുന്നു. ഓട്ടോമാറ്റിക് വാഹനങ്ങളും ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാൻ അനുവദിച്ചു. ഇവർക്ക് ഗിയർ വാഹനങ്ങളും ഓടിക്കാനുള്ള സാവകാശം ലഭിച്ചിരുന്നു.

ഈ ന്യൂനത ചൂണ്ടിക്കാട്ടി സംസ്ഥാനസർക്കാർ കേന്ദ്രത്തിന് കത്തയച്ചതിനെത്തുടർന്നാണ് പുതിയ തീരുമാനം. വിദേശ ഓട്ടോമാറ്റിക് ലൈസൻസുമായി വരുന്നവർക്ക്, പകരം തുല്യതയുള്ള ഡ്രൈവിങ് ലൈസൻസ് നൽകാൻ പുതിയ സംവിധാനത്തിൽ കഴിയും.



Post a Comment

0 Comments