Flash News

6/recent/ticker-posts

വിൽപ്പനയ്ക്കായി സൂക്ഷിച്ച് വെച്ചിരുന്ന ഒരു കിലോയിൽ അധികം കഞ്ചാവുമായി മധ്യവയസ്കനെ പരപ്പനങ്ങാടി എക്സൈസ് സംഘം പിടികൂടി

Views

തേഞ്ഞിപ്പലം: 1.100 കിലോഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ.

തേഞ്ഞിപ്പലം ചെനക്കലങ്ങാടി പള്ളിപ്പുറം സ്വദേശി സമദ് (52 ) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പക്ടർ മധുസൂദനൻ പിള്ളക്ക് സ്റ്റേറ്റ് കമ്മീഷണർ സ്കോട് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പലം ചെനക്കലങ്ങാടിയിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധന നടത്തി വരുന്നതിനിടയിലാണ് ഇയാൾ വീട്ടിൽ നിന്നും പിടിയിലാകുന്നത്.

വരും ദിവസങ്ങളിൽ കൂടുതൽ കർശനമായ പരിശോധന തുടരുന്നതാണെന്ന് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ എക്സൈസ് പ്രിവെന്റിവ് ഓഫീസർ എസ് ജി സുനിൽ, മുഹമ്മദലി, രാജീവ് കുമാർ തിരൂരങ്ങാടി സർക്കിൾ ഓഫീസിലെ പ്രിവന്റിവ് ഓഫീസർമാരായ ജ്യോതിഷ്ചന്ദ്, പ്രഗേഷ്, പ്രമോദ് ദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ധീൻ, ദിദിൻ, എക്സൈസ് ഡ്രൈവർ അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments