Flash News

6/recent/ticker-posts

താനൂര്‍ കസ്റ്റഡി മരണം: മലപ്പുറം എസ്പിക്കെതിരെ വി ടി ബല്‍റാം

Views
എന്തുകൊണ്ട് താമിറിന്റെ കുടുംബത്തിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്ന് വി ടി ബല്‍റാം

മലപ്പുറം : താനൂര്‍ കസ്റ്റഡി മരണത്തില്‍ മലപ്പുറം എസ്പി അനാവശ്യമായി ഇടപെടുന്നുവെന്ന് മുൻ എംഎല്‍എ വി ടി ബല്‍റാം ആരോപിച്ചു. ക്രൈബ്രാഞ്ചിന് കേസ് വിട്ടിട്ടും എസ്പിക്ക് കേസില്‍ അമിതതാല്‍പര്യമാണ്. പൊലീസ് സര്‍ജനെ കണ്ട് സ്വാധീനിക്കാനും മലപ്പുറം എസ്പി സുജിത് ദാസ് ഐപിഎസ് ശ്രമിച്ചു എന്ന ഗുരുതര ആരോപണവും വി ടി ബല്‍റാം ഉന്നയിച്ചു.

എസ്പിക്ക് കേസില്‍ അമിത താല്‍പര്യമാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കല്‍ നടന്നിരിക്കുന്നു. റിപ്പോര്‍ട്ട് പൊലീസ് അട്ടിമറിച്ചുവെന്നും വി ടി ബല്‍റാം ആരോപിച്ചു. താമിറിന്റെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു വി ടി ബല്‍റാം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 


Post a Comment

0 Comments