Flash News

6/recent/ticker-posts

ഗസലിന്‍റെ ഈണത്തിൽ അസീസ് ഭായിയെ ചേർത്തുപിടിച്ച് മലപ്പുറം

Views
മ​ല​പ്പു​റം : സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ലെ സാ​യ​ന്ത​ന​ത്തി​ൽ തി​ങ്ങി​നി​റ​ഞ്ഞ മ​ല​പ്പു​റം ടൗ​ൺ​ഹാ​ളി​ൽ ആ​വേ​ശ​സ്വ​ര​ത്തി​ൽ അ​ദ്ദേ​ഹം പാ​ടി.... മ​ദീ​ന മു​ന​വ്വ​റ സൗ​ദ​മേ... മ​ല​ബാ​റി​ലെ മു​തി​ർ​ന്ന ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത​ജ്ഞ​നാ​യ അ​സീ​സ് ഭാ​യ് എ​ന്ന എം. ​അ​ബ്ദു​ൽ അ​സീ​സി​ന് സം​ഗീ​ത​മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യ മ​ക്ക​ളും പേ​ര​ക്കു​ട്ടി​ക​ളും ശി​ഷ്യ​രും ചേ​ർ​ന്ന് ന​ൽ​കി​യ ആ​ദ​രം നി​റ​ഞ്ഞ മ​ന​സ്സോ​ടെ സ​ദ​സ്സ് സ്വീ​ക​രി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​ൻ​മ​ന്ത്രി ടി.​കെ. ഹം​സ, എ​ഴു​ത്തു​കാ​ര​ൻ ജ​മാ​ൽ കൊ​ച്ച​ങ്ങാ​ടി, എ​ഴു​ത്തു​കാ​രി​യും ന​ടി​യു​മാ​യ ജോ​ളി ചി​റ​യ​ത്ത്, ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ അ​ൻ​വ​റ​ലി, ക​വി വി.​പി. ഷൗ​ക്ക​ത്ത​ലി, ആ​ർ​ട്ടി​സ്റ്റ് ദ​യാ​ന​ന്ദ​ൻ, മ​ല​പ്പു​റം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി എ​ന്നി​വ​ർ ചേ​ർ​ന്ന് അ​സീ​സ് ഭാ​യി​യെ ആ​ദ​രി​ച്ചു.

‘മ​ല​പ്രം സ​ദി​ർ’ എ​ന്ന പേ​രി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ’70ക​ളി​ൽ കോ​ട്ട​പ്പ​ടി​യി​ൽ ‘രാ​ഗ്ത​രം​ഗ്’ സം​ഗീ​ത ക്ല​ബി​ന് തു​ട​ക്ക​മി​ട്ട അ​സീ​സ് ഭാ​യ് ആ ​ക്ല​ബി​ലൂ​ടെ ത​ന്റെ ഒ​മ്പ​ത് മ​ക്ക​െ​ള​യും അ​വ​രു​ടെ മ​ക്ക​െ​ള​യും കേ​ര​ള​ത്തി​ലും വി​ദേ​ശ​ത്തും സം​ഗീ​ത​രം​ഗ​ത്ത് സ​ജീ​വ​മാ​യ നി​ര​വ​ധി പേ​രെ​യും ഈ ​രം​ഗ​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന പ്ര​തി​ഭ​യാ​ണ്. ഇ​വ​രി​ൽ മി​ക്ക​വ​രും ‘മ​ല​പ്രം സ​ദി​റി’​ൽ പാ​ടി. മൂ​ന്ന് മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള സം​ഗീ​ത പ​രി​പാ​ടി​യി​ൽ അ​സീ​സ് ഭാ​യി​യു​ടെ മ​ക്ക​ളും സം​ഗീ​ത​മേ​ഖ​ല​യി​ൽ ശ്ര​ദ്ധേ​യ​രു​മാ​യ ഗാ​യി​ക നി​സ് അ​സീ​സി, ത​ബ​ലി​സ്റ്റു​ക​ളാ​യ മു​ജീ​ബ് റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ് അ​ക്ബ​ർ, കീ​ബോ​ർ​ഡ് ആ​ർ​ട്ടി​സ്റ്റ് മു​ഹ​മ്മ​ദ് സ​ലീ​ൽ, സൂ​ഫി ഗാ​യ​ക​ൻ ഇ​മാം മ​ജ്ബൂ​ർ, മ​രു​മ​ക​ളും മാ​പ്പി​ള​പ്പാ​ട്ടി​ന് ഫോ​ക് ലോ​ർ അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​വു​മാ​യ മു​ക്കം സാ​ജി​ത, തെ​ലു​ങ്ക്-​ത​മി​ഴ്-​ക​ന്ന​ട സി​നി​മ​സം​ഗീ​ത​രം​ഗ​ത്ത് പ്ര​ശ​സ്ത​നാ​യ റാ​സി തു​ട​ങ്ങി​യ കു​ടും​ബാം​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ചു. ശി​ഷ്യ​രും സം​ഗീ​ത​മേ​ഖ​ല​യി​ൽ പ്ര​ശ​സ്ത​രു​മാ​യ സി​ത്താ​റി​സ്റ്റ് യൂ​സു​ഫ് ഹാ​റൂ​ൺ, ക്ലാ​ര​നെ​റ്റ് വി​ദ​ഗ്ധ​ൻ ബ​ഷീ​ർ പെ​രു​മ്പ​ള്ളി, ഹാ​ർ​മോ​ണി​സ്റ്റും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ഗ​ഫൂ​ർ, എം. ​ഖ​യാം തു​ട​ങ്ങി​യ​വ​രും ആ​ദ​ര​ത്തി​ന് മാ​റ്റേ​കി.

 


Post a Comment

0 Comments