Flash News

6/recent/ticker-posts

അബ്ദുന്നാസിര്‍ മഅ്ദനി വീണ്ടും എറണാകുളത്തെ ആശുപത്രിയിൽ

Views
കൊച്ചി- പി ഡി പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ വൃക്ക സംബന്ധമായ ചികിത്സകൾക്കും തുടർപരിശോധനകൾക്കുമായി ഇന്നലെ വൈകിട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിലെ ഡോ. ഇല്ലാലിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം മഅ്ദനിയെ വരും ദിവസങ്ങളിൽ പരിശോധനകൾക്കും ചികിത്സക്കും വിധേയമാക്കും. ആശുപത്രിയിൽ  സന്ദർശകർക്ക് കർശന വിലക്ക് ആശുപത്രി അധികൃതർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സുപ്രിം കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചതിനെ തുടർന്ന് ജൂലൈ 17 മുതൽ കേരളത്തിൽ കഴിയുകയാണ് പി ഡി പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി.
 


Post a Comment

0 Comments