Flash News

6/recent/ticker-posts

കെ എസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് പറഞ്ഞ തീയതി ഇന്ന് അവസാനിക്കും

Views

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് പറഞ്ഞ തീയതി ഇന്ന് അവസാനിക്കും.40 കോടി രൂപ ധനവകുപ്പ് അനുവദിച്ചെങ്കിലും ജീവനക്കാര്‍ക്ക് ഇതുവരെ ശമ്ബളം കിട്ടിയിട്ടില്ല. തുക കെഎസ്‌ആര്‍ടിസിയുടെ അക്കൗണ്ടിലേക്ക് വരാന്‍ വൈകുന്നതാണ് കാരണം. ശമ്ബളത്തിനൊപ്പം ഓണം അലവന്‍സ് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതില്‍ അന്തിമ തീരുമാനമായില്ല.

അലവന്‍സ് എത്രയെന്ന് നിശ്ചയിക്കാനായി തൊഴിലാളി യൂണിയനുകളും കെഎസ്‌ആര്‍ടിസി മാനേജ്മെന്റും തമ്മില്‍ ഇന്ന് വൈകിട്ട് ചര്‍ച്ച നടത്തും. 1000 രൂപ അലവന്‍സും 1000 രൂപ അഡ്വാന്‍സും നല്‍കാനാണ് ആലോചിക്കുന്നത്. 2750 രൂപ അലവന്‍സ് വേണമെന്ന ആവശ്യത്തില്‍ യൂണിയനുകള്‍ ഉറച്ച്‌ നില്‍ക്കുന്നു. ഉറപ്പുകള്‍ പാലിച്ചില്ലങ്കില്‍ അടുത്ത ശനിയാഴ്ച പണിമുടക്കെന്നാണ് സിഐടിയു ഉള്‍പ്പടെയുള്ള യൂണിയനുകളുടെ തീരുമാനം.

അതേസമയം, കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം വൈകുന്നതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസത്തെ ശമ്ബളമെങ്കിലും കൊടുക്കൂ എന്ന് കോടതി നിര്‍ദേശിച്ചു. ശമ്ബളവിതരണ കാര്യത്തില്‍ സര്‍ക്കാരിന്‍റെ നിലപാട് എന്തെന്ന് കോടതി ചോദിച്ചു. ഓഗസ്റ്റിലെ ശമ്ബളം കൊടുത്താലേ ജീവനക്കാര്‍ക്ക് ശരിക്കും ഓണം ആഘോഷിക്കാനാകു.

കഴിഞ്ഞവര്‍ഷവും ഓണത്തിന് ശമ്ബളം നല്‍കണമെന്ന ഉത്തരവ് കോടതിയില്‍ നിന്നുണ്ടായിരുന്നു. എന്നാല്‍ ഉത്തരവിനെതിരെ അപ്പീല്‍ പോവുകയാണ് സര്‍ക്കാര്‍ ചെയ്തത്. തുടര്‍ന്ന് ശമ്ബളം പണമായും കൂപ്പണമായും നല്‍കാമെന്ന തീരുമാനമെടുത്തു. ശമ്ബളം നല്‍കണമെന്ന കാര്യം എപ്പോഴും കോടതിയെക്കൊണ്ട് ഓര്‍മിപ്പിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു.

ഉന്നത സമിതി യോഗം ചേര്‍ന്ന് കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളം കൊടുക്കാൻ എന്ത് തീരുമാനം എടുത്തുവെന്ന് കോടതി ചോദിച്ചു.പണം തരില്ലെന്ന് പറയാനാണോ മൂന്ന് മന്ത്രിമാര്‍ യോഗം നടത്തിയത്?എന്തുകൊണ്ട് സര്‍ക്കാരിന് പണം നല്‍കാൻ കഴിയുന്നില്ല?ശമ്ബളം പണം ആയി തന്നെ കൊടുക്കണം.കൂപ്പണ്‍ വിതരണം അനുവദിക്കില്ല.കേസ് ഈ മാസം 24ലേക്ക് മാറ്റി.


Post a Comment

0 Comments