Flash News

6/recent/ticker-posts

കസ്റ്റഡി മരണം : താനൂർ പൊലീസ് സ്റ്റേഷൻ മാർച്ച്: പി. കെ. ഫിറോസും പി കെ നവാസും ഉൾപ്പെടെ നേതാക്കൾക്കെതിരെ കേസ്

Views

താനൂർ : കസ്റ്റഡി മരണത്തിൽ പങ്കുള്ള എസ്. പി. ഉൾപ്പെടെയുള്ള പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് താനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താനൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനെതിരെ കേസെടുത്തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, എം. എസ്. എഫ്. സംസ്ഥാന പ്രസിഡന്റ് പി. കെ. നവാസ്, സൈതലവി തൊട്ടിയിൽ , ഉവൈസ്, ശരീഫ്, യൂസുഫ്, നൗഷാദ്, നിയാസ്, എ. പി. സൈതലവി, നിസാം എൻ. പി. എന്നിവർക്കും കണ്ടാൽ അറിയാവുന്ന തൊണ്ണൂറോളം പേർക്കും എതിരെയാണ് കേസ്. അന്യായമായി സംഘം ചേരൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
 



Post a Comment

0 Comments