Flash News

6/recent/ticker-posts

വൃക്കരോഗികൾക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസ്

Views

മഞ്ചേരി: ജില്ലയില്‍ വൃക്കരോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ധനരായ രോഗികള്‍ക്ക് കൈത്താങ്ങായി മഞ്ചേരി റോട്ടറി ക്ലബ് ഇന്റര്‍നാഷനല്‍.  രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസിന് മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്.  
ഒമ്പത് ലക്ഷം രൂപ ചെലവില്‍ അത്യാധുനിക ജർമന്‍ സാങ്കേതിക വിദ്യയില്‍ സജ്ജീകരിച്ചിട്ടുള്ള ഡയാലിസിസ് യന്ത്രത്തിന്റെ ഉദ്ഘാടനം ഇന്നലെ വൈകിട്ട് 5.30ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണര്‍ ഡോ. സേതു ശിവശങ്കര്‍ ഉദ്ഘാടനം ചെയ്തു.  
പ്രസിഡന്റ് കെ എം അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഡയാലിസിസിന് അര്‍ഹരായ രോഗികള്‍ 9349991818, 9895289906 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

 


Post a Comment

0 Comments