Flash News

6/recent/ticker-posts

'സ്റ്റൈലായി പൊലീസ് സ്റ്റേഷനിൽ ബോംബ് വച്ച് തിരിച്ചുനടന്നു'; മലപ്പുറത്ത് യുവാക്കളുടെ റീൽ, പിന്നാലെ അറസ്റ്റ്

Views


മേലാറ്റൂർ : പോലീസ് സ്റ്റേഷൻ തകർക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്ത സംഭവത്തിൽ അഞ്ച് യുവാക്കൾ പിടിയിൽ. കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ്, സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ജാസിം, സലിം ജിഷാദിയന്‍, മുഹമ്മദ്  ഫവാസ് എന്നിവരാണ് പിടിയിലായത്.  
അടുത്തിടെ ഇറങ്ങിയ പൃഥ്വിരാജ് ചിത്രത്തിലെ സംഭാഷണ ശകലത്തിനൊപ്പം ചേര്‍ത്താണ് യുവാക്കള്‍ വീഡിയോ നിര്‍മിച്ചത്. വീഡിയോയുടെ അവസാനം പൊലീസ് സ്റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുന്നത് ഗ്രാഫിക്‌സിലൂടെ ചിത്രീകരിച്ചാണ് വീഡിയോയുടെ അവസാന ഭാഗത്ത് ഉള്‍പ്പെടുത്തിയത്. ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനാണ് മേലാറ്റൂര്‍ പൊലീസ് അഞ്ചു യുവാക്കളെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴി പോലീസിനെ അപകീര്‍ത്തിപ്പെടുത്തല്‍, ലഹള സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.  



Post a Comment

0 Comments