Flash News

6/recent/ticker-posts

ഹോട്ടൽ മുറിയിൽകൊതുകുതിരിയിൽ ഒളികാമറ:നവദമ്പതികളുടെ ദൃശ്യം പകർത്തിയ യുവാവ് പിടിയിൽ

Views

ഹോട്ടൽ മുറിയിൽ സ്ഥാപിച്ച കൊതുകുതിരിയിൽ ഒളിക്യാമറ ഘടിപ്പിച്ച് നവദമ്പതികളുടെ ദൃശ്യം പകർത്തിയ ഹോട്ടൽ ജീവനക്കാരനായ വിരുതൻ പിടിയിൽ. ഹോട്ടലിൽ താമസിച്ച നവദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഒളിക്യാമറയിലൂടെ പകർത്തി പണം തട്ടാൻ ശ്രമിച്ച ചേലേമ്പ്ര മക്കാടംപള്ളി വീട്ടിൽ അബ്ദുൽമുനീറാ(35)ണ് പിടിയിലായതെന്ന് തിരൂർ പോലീസ് പറഞ്ഞു.

കോഴിക്കോട്ടെ ഒരു ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മാസങ്ങൾക്ക് മുമ്പ് കോഴിക്കോട്ടെ ഹോട്ടലിൽ റൂമെടുത്ത നവദമ്പതികളെ നിങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞ് പണത്തിനായി
ഭീഷണിപ്പെടുത്തുകയായിരുന്നു ഹോട്ടൽ ജീവനക്കാരനായ യുവാവ്. തുടർന്ന് തിരൂർ സ്വദേശിയായ യുവാവ് പോലീസിൽ പരാതി
നൽകുകയായിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് തിരൂർ പോലീസ് പ്രതിയെ കോഴിക്കോട്ട് നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്പും കൊതുകുതിരി ലിക്വിഡിന്റെ രൂപത്തിലുള്ള ക്യാമറയും
പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു



Post a Comment

0 Comments