Flash News

6/recent/ticker-posts

ആത്മമിത്രങ്ങളുടെ അപകട മരണത്തിൽ നടുങ്ങി കൊണ്ടോട്ടി പേങ്ങാട്

Views
കൊണ്ടോട്ടി-ആത്മ സുഹൃത്തുക്കളുടെ അപകട മരണത്തിൽ നടുങ്ങി പുതുക്കോട് ഗ്രാമം. പുതുക്കോട്
പാലക്കോട്ട് മുബാറക് മൻസിലിൽ ടി.വി
യൂസുഫിന്റെ മകൻ മുഹമ്മദ് നിഹാൽ(19),മേലേ പുതുക്കോട് താഴത്ത് വീട്ടിൽ പി.കെ മൻസൂറിന്റെ മകൻ പി.കെ അംജദ്(19) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച കോഴിക്കോട് പാലക്കാട് ദേശീയ പാത
213 കൊളത്തൂർ നീറ്റാണിമ്മലിലാണ് അപകടമുണ്ടായത്. ഇരുവരും പ്ലസ്സു കഴിഞ്ഞ് തുടർ പഠനത്തനുള്ള ഒരുക്കത്തിലായിരുന്നു. ഇതിന്റെ ആവശത്തിലേക്ക് ഫീസ് അടക്കാനായി കൊണ്ടോട്ടിയിലേക്ക് പുറപ്പെട്ടതായിരുന്നു. ഉറ്റ സുഹൃത്തുക്കളായ വിദ്യാർഥികളുടെ ഒരുമിച്ചുള്ള വേർപ്പാട് കുടുംബങ്ങൾക്കും നാട്ടുകാർക്കും താങ്ങാനായിട്ടില്ല. വൈകുന്നേരം മൂന്ന് മണിയോടെയാണ് കൊണ്ടോട്ടിയിലേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടർ എതിരേ വന്ന കെ.എസ്.ആർ.ടി.സി ബസിലിടിച്ചത്.ഇടിയുടെ ആഘാതത്തിൽ ഏറേ ദൂരേക്ക് ഇരുവരും വാഹനവും തെറിച്ച് വീണു.ഉടൻ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

നിഹാലിൻ്റെ മാതാവ്.സഫിയ.സഹോദരങ്ങൾ.ഹനീഫ,ഫർഹാൻ,ആയിഷ പർവ്വീൻ.ബി.എസ്.സി റേഡിയോളജി കോഴ്സിന് പഠിക്കാൻ ബംഗ്ലുരുവിൽ പഠിക്കാൻ പോവാനുളള ഒരുക്കത്തിലായിരുന്നു.

അംജദിൻ്റെ.മാതാവ്.ഖൈറുന്നീസ.സഹോദരങ്ങൾ.മുഹമ്മദ് അർഷദ്,മുഹമ്മദ് അഫ്ലഹ്,ആദം
ഐസീൻ.
കൊണ്ടോട്ടി പൊലിസ് ഇൻക്വസ്റ്റ് നടത്തി.മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തന് ശേഷം ശനിയാഴ്ച ഉച്ചയോടെ
പേങ്ങാട് ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ
ഖബറടക്കും.


Post a Comment

0 Comments