Flash News

6/recent/ticker-posts

ഷാർജയിൽ മുസ്ലിം പള്ളികളിലെ പ്രവർത്തനങ്ങൾക്ക് പുതിയ നിയന്ത്രണം.

Views

ഷാർജ · മുസ്ലിം പള്ളികളിലെ പ്രവർത്തനങ്ങളിലും മതപരമായ പൊതുപരിപാടികൾക്കും പുതിയ നിയന്ത്രണം ഇറക്കി ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ . പള്ളികൾക്കുള്ളിൽ നിരോധിച്ചതും നിയന്ത്രിച്ചതുമായ പ്രവൃത്തികൾ പൂർണമായും തടയും . മതപരമായ പരിപാടികൾക്ക് അനുമതി എടുക്കുന്നതിനുള്ള ചട്ടങ്ങളിൽ മാറ്റം വരുത്തി . ഖുർആൻ , ഇസ്ലാമിക പ്രസിദ്ധീകരണങ്ങൾ എന്നിവ അച്ചടിക്കുന്നതിനുള്ള മുൻകൂർ അനുമതി സംബന്ധിച്ചും നിയന്ത്രണത്തിൽ പറയുന്നു . പള്ളി നിർമാണം , അറ്റകുറ്റപ്പണി എന്നിവയ്ക്ക് മുൻകൂർ അനുമതി വേണം .പൊതു സ്വകാര്യ മുസല്ലകളുടെ സംഘാടനം , നിയമ ലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ , ഭരണപരമായ നടപടികൾ , കണ്ടുകെട്ടൽ എന്നവയിലും പുതിയ മാനദണ്ഡങ്ങൾ വന്നു . ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത് .




Post a Comment

0 Comments