Flash News

6/recent/ticker-posts

കുട്ടികള്‍ക്ക് ഇനി രാത്രിയില്‍ മൊബൈലുമില്ല, ഇന്റര്‍നെറ്റുമില്ല; പുതിയ നിയമമുണ്ടാക്കി ചൈന

Views

ബെയ്ജിങ്: 18 വയസ്സുവരെയുള്ളവര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണം നടപ്പിലാക്കാനൊരുങ്ങി ചൈന. കുട്ടികളില്‍ സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് ആസക്തി കുറയ്ക്കുന്നതിന്റെ ഭാഗമായി 18 വയസ്സില്‍ താഴെയുള്ളവരുടെ രാത്രിയിലെ ഇന്റര്‍നെറ്റ് ഉപയോഗം തടയുന്നതിന് വേണ്ടി പുതിയ നിയമം ചൈന നടപ്പിലാക്കി.

ശേഷിച്ച സമയങ്ങളില്‍ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്നതിന്റെ സമയപരിധിയും നിശ്ചയിച്ചു. ചൈനയിലെ സൈബര്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷനാണ് പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നത്. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയാണ് ഇന്റര്‍നെറ്റ് നിയന്ത്രണം.

ഈ സമയത്ത് 18 വയസ്സുവരെയുള്ളവര്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകില്ല. അതിനായി മൈനര്‍ മോഡ് പ്രോഗ്രാം എന്ന സംവിധാനം ഫോണില്‍ നടപ്പാക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ദാതാക്കള്‍ക്ക് സിഎസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ രണ്ടു മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.

എട്ടുവയസ്സുവരെയുള്ളവര്‍ക്ക് പ്രതിദിനം പരമാവധി 40 മിനിറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാനാവുന്ന വിധത്തില്‍ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. 16 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് പരമാവധി രണ്ട് മണിക്കൂര്‍വരെയാണ് അനുവദിച്ചിരിക്കുന്ന സമയം. എന്നാല്‍ ഈ സമയപരിധിയില്‍ മാറ്റം വരുത്താന്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. കുട്ടികളില്‍ മികച്ച രീതിയിലുള്ള ഇന്റര്‍നെറ്റ് ഉപയോഗ ശീലം ഉണ്ടാക്കുന്നതിനും സ്മാര്‍ട്ട് ഫോണ്‍ ആസക്തി കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നിയമമെന്നാണ് സിഎസിയുടെ വിശദീകരണം



Post a Comment

0 Comments