Flash News

6/recent/ticker-posts

ചെലവ് ചുരുക്കിയേ പറ്റൂ; സർക്കാർ വകുപ്പുകളുടെ 'പഞ്ചനക്ഷത്ര' സൗകര്യത്തിന് കുരുക്കിട്ട് ധനവകുപ്പ്

Views
തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളും സർക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങളും സെമിനാറുകൾക്കും ശിൽപശാലകൾക്കും പരിശീലന പരിപാടികൾക്കുമായി പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ധനവകുപ്പിന്റെ നിർദ്ദേശം. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ചെലവ് ചുരുക്കണമെന്നാണ് ധനവകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. ഇത് ലംഘിച്ചാൽ, ചെലവായ തുക പലിശസഹിതം ഉദ്യോഗസ്ഥരിൽ നിന്ന് തിരികെ പിടിക്കാനാണ് തീരുമാനം.

സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ സഹായം കൈപ്പറ്റുന്ന സ്ഥാപനങ്ങൾ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ തുടങ്ങിയവ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ തങ്ങൾക്കു കീഴിലുള്ള സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് നിർദ്ദേശം. സ്ഥാപനങ്ങളുടെ കീഴിലുള്ള സംവിധാനമാണ് ഉപയോഗിക്കേണ്ടത്.

ധനവകുപ്പിന്റെ നിർദേശം ലംഘിച്ച് സംഘടിപ്പിക്കുന്ന പരിപാടികളുടെ ചെലവുകൾ ഉദ്യോഗസ്ഥരിൽ നിന്ന് പലിശ സഹിതം തിരിച്ചു പിടിക്കും. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളിൽ മാത്രം വകുപ്പ് സെക്രട്ടറിക്ക് വ്യവസ്ഥയിൽ ഇളവ് അനുവദിക്കാമെന്നാണ് തീരുമാനം



Post a Comment

0 Comments