Flash News

6/recent/ticker-posts

പുതുപ്പള്ളിയില്‍ ജെയ്ക്ക് സി തോമസ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Views
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ ഇടതുസ്ഥാനാർഥിയായി
ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക്ക് സി തോമസിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താ
സമ്മേളനത്തിലാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. കോട്ടയം മണർകാട് സ്വദേശിയായ ജെയ്ക്ക് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്, ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടേറിയറ്റ്
അംഗം, സിപിഎം ജില്ലാ കമ്മിറ്റി അംഗം, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം എന്നീ നിലകളിൽ
പ്രവർത്തിച്ചിട്ടുണ്ട്. ഇന്റർനാഷനൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സിൽ അണ്ണാമല സർവകലാശാലയിൽനിന്ന്
ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

33കാരനായ ജെയ്ക്ക് ഇത് മൂന്നാംതവണയാണ് പുതുപ്പള്ളിയിൽ മൽസരിക്കുന്നത്. രണ്ടുതവണയും ഉമ്മൻചാണ്ടിക്കെതിരേയാണ് മൽസരിച്ചിരുന്നത്.
 


Post a Comment

0 Comments