Flash News

6/recent/ticker-posts

കരിപ്പൂരിലെ രക്ഷകര്‍ക്ക് നന്ദി സ്മാരകമായി ആശുപത്രി കെട്ടിടം

Views
കൊണ്ടോട്ടി- കരിപ്പൂർ വിമാന അപകടത്തിന് മൂന്ന് ആണ്ട് പൂർത്തിയായതിന്റെ ഓർമയിൽ
അപകടത്തിൽ പരിക്കേറ്റവരും മരിച്ചവരുടെ
ബന്ധുക്കളും രക്ഷാപ്രവർത്തകരുടേയും സംഗമം.

ഇന്നലെ വൈകുന്നേരമാണ് അപകട സ്ഥലത്തെത്തും ചിറയിൽ ചുങ്കത്ത് സർക്കാർ ആശുപത്രിക്ക് വേണ്ടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിലും ഇവർ ഒരുമിച്ചത്. 
കരിപ്പൂർ മേഖല കോവിഡ് നിയന്ത്രണങ്ങളേർപ്പെടുത്തിയ സമയമായിരുന്നു വിമാന അപകടം. രാത്രിയിൽ ചാറ്റൽ മഴയും തടസം നിന്നെങ്കിലും ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ സ്വന്തം ജീവൻ മറന്ന് രക്ഷക്കെത്തുകയായിരുന്നു. കൊണ്ടോട്ടി, പാലക്കാപ്പറമ്പ്, മുക്കൂട്, ചിറയിൽ, തറയിട്ടാൽ പ്രദേശത്തുകാരാണ് പ്രദേശത്ത് ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മൂന്നായി പിളർന്ന വിമാനത്തിൽ നിന്ന് ഞൊടിയിടയിൽ യാത്രക്കാരെ പുറത്തെത്തിക്കാനായതാണ് അപകടത്തിൽ മരണ സംഖ്യ കുറക്കാനായത്. അപകടത്തിൽ പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കരിപ്പൂരിൽ എയർപോർട്ട് അതോറിറ്റിയുടെ സ്ഥലത്തുണ്ട്.

രക്ഷാ പ്രവർത്തനത്തിനുള്ള
സ്നേഹോപഹാരമായാണ് ചിറയിൽ സർക്കാർ
ആശുപത്രിക്ക് പുതിയ കെട്ടിടം ഒരുക്കുന്നത്. ഇതിന്റെ ധാരണ പത്രം കഴിഞ്ഞ വർഷം കൈമാറിയിരുന്നു. ആശുപത്രിയോട് ചേർന്ന സ്ഥലത്ത് കെട്ടിടം നിർമിക്കുന്നത്. 30 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം. ആറ് മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കാനാണ് ശ്രമമെന്ന് ചെയർമാൻ അബ്ദുറഹ്മാൻ ഇടക്കുനി, ജനറൽ സെക്രട്ടറി കെ. അബ്ദുൾ റഹിം, ഓർഗനൈസിങ്ങ് സെക്രട്ടറി വി.പി സന്തോഷ് കുമാർ, കോർഡിനേറ്റർ ഒ കെ മൻസൂർ ബേപ്പൂർ, ട്രഷറർ അബ്ദുൾ ഗഫൂർ വടക്കൻ എന്നിവർ പറഞ്ഞു.

കഴിഞ്ഞ വർഷമാണ് കരിപ്പൂർ വിമാന അപകട ചാരിറ്റി ഫൗണ്ടേഷൻ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്. അബ്ദുറഹ്മാൻ ഇടക്കുനി ചെയർമാനും, അപകടത്തിൽ പരിക്കേറ്റവരുടെ പ്രതിനിഥികളായ കെ.അബ്ദുറഹീം വയനാട് ജന.സെക്രട്ടറിയും, വടക്കൻ അബ്ദുൽ ഗഫൂർ എടവണ്ണ ട്രഷററുമായുള്ള ട്രസ്റ്റാണ് കെട്ടിടം പണിയുന്നത്.

അപകടത്തിൽ പരിക്കേറ്റവരും മരിച്ചവരുടെ ബന്ധുക്കളും ചേർന്ന് രക്ഷാപ്രവർത്തകരുടെ നാട്ടിൽ നന്ദി സ്മാരകമായി സമ്മാനിക്കുന്ന പുതിയ ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങ് കൊണ്ടോട്ടി എം.എൽ.എ ടി.വി ഇബ്രാഹീം നിർവഹിച്ചു. അബ്ദുറഹിമാൻ ഇടക്കുനി അധ്യക്ഷനായി.കൊണ്ടോട്ടി മുൻസിപ്പൽ ചെയർ പേർസൺ സി.ടി ഫാത്തിമ സുഹറാബി
മുഖ്യഥിതിയായി.കൊണ്ടോട്ടി നഗരസഭ വൈസ് ചെയർമാൻ പി. സനൂപ്,സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ അബീന അറക്കൽ ,അഷറഫ് മടാൻ,കെ.പി ഫിറോസ്,എ മുഹ്യുദ്ദിൻ അലി,പി.എ ജബ്ബാർ ഹാജി,പി അബ്ദുറഹിമാൻ ഇണ്ണി അഹമ്മദ് കബീർ പുളിക്കൽ ,ഇ. കുട്ടൻ സംസാരിച്ചു.
 


Post a Comment

0 Comments