Flash News

6/recent/ticker-posts

ജി 20 ഉച്ചകോടി; കനത്ത നിയന്ത്രണം, 207 ട്രെയിനുകള്‍ റദ്ദാക്കി

Views
ന്യൂഡല്‍ഹി: ജി 20 ഉച്ചകോടി കണക്കിലെടുത്ത് ട്രെയിനുകള്‍ റദ്ദാക്കി. സെപ്തംബര്‍ 9,10, 11 തിയ്യതികളായി 207 ട്രെയിനുകള്‍ റദ്ദാക്കിയതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു.

ന്യൂഡല്‍ഹിയില്‍ യാത്ര അവസാനിപ്പിക്കേണ്ട 36 ട്രെയിനുകള്‍ ഗാസിയാബാദ്, നിസാമുദീന്‍ സ്റ്റേഷനുകളില്‍ യാത്ര അവസാനിപ്പിക്കുമെന്നും അറിയിച്ചു. 70 ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി.

15 ഓളം ട്രെയിനുകളിലുടെ റൂട്ടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ജമ്മുതാവി-ന്യൂഡല്‍ഹി തേജസ്-രാജധാനി, ജമ്മുതാവി-ഹസ്രത് നിസാമുദ്ദീന്‍ തേജസ്-രാജധാനി, വാരണാസി-ന്യൂഡല്‍ഹി തേജസ്-രാജധാനി എന്നിവയ്ക്കാണ് അധിക സ്റ്റോപ്പ് അനുവദിച്ചത്. ഉച്ചകോടി നടക്കുന്ന ദിവസങ്ങളില്‍ കനത്ത സുരക്ഷാ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെപ്തംബര്‍ 9,10 തിയ്യതികളിലാണ് ഉച്ചകോടി നടക്കുന്നത്.

ശനിയാഴ്ച്ച ആരംഭിച്ച പൊലീസിന്റെ ഫുള്‍ ഡ്രസ് റിഹേഴ്‌സല്‍ ഇന്നും തുടരും. രാജ്യതലസ്ഥാനത്തെ ട്രാഫിക് നിയന്ത്രണങ്ങള്‍ അറിയുന്നതിനായി 'ജി-20 വെര്‍ച്ച്വല്‍ ഹെല്‍പ്പ് ഡസ്‌ക്' മായി ബന്ധപ്പെടാം.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ എന്നിവര്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം.



Post a Comment

0 Comments