Flash News

6/recent/ticker-posts

പാലായിൽ 3 പെൺമക്കളുടെ കഴുത്തറുത്ത ശേഷം അച്ഛൻ തൂങ്ങിമരിച്ചു; ഒരു കുട്ടിയുടെ നില ഗുരുതരം

Views
കോട്ടയം∙ പാലാ രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. പാലാ ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മൂന്നു പെൺകുട്ടികളെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.
13, 10, 7 എന്നിങ്ങനെ പ്രായമുള്ള കുട്ടികളോടാണ് അച്ഛന്റെ കൊടുംക്രൂരത. മൂവരുടെയും കഴുത്തറുത്ത ശേഷം ജോമോൻ തൂങ്ങിമരിക്കുകയായിരുന്നു. ഏഴു വയസ്സുകാരിയുടെ നില അതീവ ഗുരുതരമാണ്. ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം മൂന്നു പെൺമക്കളുമൊത്താണ് ജോമോൻ കഴിഞ്ഞ ഒന്നര വർഷമായി താമസിച്ചിരുന്നത്.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)



Post a Comment

0 Comments