Flash News

6/recent/ticker-posts

കനത്ത മഴ: ഗവിയിലേക്കുള്ള പാതയില്‍ മണ്ണിടിച്ചിൽ, യാത്ര നിരോധിച്ചു

Views

പുതിയ ചക്രവാതച്ചുഴി: സംസ്ഥാനത്ത് മഴ ശക്തമായേക്കും; ഇടുക്കിയിൽ യെല്ലോ അലർട്ട്, കടലാക്രമണ സാധ്യത

പത്തനംതിട്ട: ജില്ലയിൽ കിഴക്കന്‍ മലയോരമേഖലയില്‍ കനത്തമഴ. വൈകുന്നേരം മുതൽ രാത്രി വരെ അതിശക്തമായ മഴയാണ് പെയ്തത്. വനമേഖലയിൽ മഴ ശക്തമായതോടെ ഗവിയിലേക്കുള്ള യാത്ര നിരോധിച്ചതായി പത്തനംതിട്ട കളക്ടർ അറിയിച്ചു. 

ഗവിയിലേക്കുള്ള പാതയില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. ഗതാഗതം തടപ്പെട്ടതിനെത്തുടര്‍ന്ന് ഗവിയിലേക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണമേർപ്പെടുത്തിയതെന്ന് പത്തനംതിട്ട കളക്ടർ പറഞ്ഞു. മഴ കനക്കുകയും ഉരുൾപൊട്ടലുണ്ടാവുകയും ചെയ്തതോടെ ഇന്നലെ രാത്രി മണിയാര്‍, മൂഴിയാര്‍ ഡാമുകള്‍ തുറന്നുവിട്ടിരുന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ച് പരമാവധി വെള്ളമാണ് ഒഴുക്കുന്നത്. 

അതിനിടെ പുഴകളെല്ലാം നിറഞ്ഞ് കവിയുകയാണ്. ഇന്നും മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജാ​ഗ്രത നിർദേശം പ്രഖ്യാപിച്ചു. കക്കി, ആനത്തോട് ഡാം വ്യൂപോയിന്റിനോട് ചേര്‍ന്ന് രണ്ടിടങ്ങളിലും പമ്പ ഡാമിന്റെ സമീപത്ത് ഒരിടത്തുമാണ് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളതെന്നാണ് വിവരം.  ജില്ലയിലെ വനമേഖലകളിൽ ശക്തമായ മഴയും, ഗവിയുടെ പരിസര പ്രദേശങ്ങളിലെ ഉൾവനത്തിൽ രണ്ടിടത്ത് ഉരുൾപൊട്ടലും രാത്രി ഉണ്ടായി. 

കഴിഞ്ഞ മൂന്നുദിവസമായി കിഴക്കന്‍ മലയോരമേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇതേതുടര്‍ന്ന് പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ മഴ ശക്തിപ്രാപിച്ചു. മൂഴിയാര്‍ ഡാമടക്കം തുറന്നുവിടുമെന്ന് നേരത്തെ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. ഉരുൾപൊട്ടൽ ഉണ്ടായതോടെ അധികജലംഒഴികിയെത്തിയതിനെ തുടർന്ന് ഡാമുകൾ തുറക്കുകയായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ രീതിയിലുള്ള മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. 

ഞായറാഴ്ച തിരുവനന്തപുരത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ കൂടുതൽ ഇടങ്ങളിൽ മഴ പ്രതീക്ഷിക്കാം. തിങ്കളാഴ്ച അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

അതേസമയം കേരള തീരത്ത്  ഇന്ന് രാത്രി 08.30 മുതൽ 03-09-2023 രാവിലെ 11.30  വരെ 0.4 മുതൽ 1.5  മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം



Post a Comment

0 Comments