Flash News

6/recent/ticker-posts

ഇന്ത്യയിൽനിന്ന് യു.എ.ഇ വഴി സൗദിയിലേക്ക് റെയിൽ, ഷിപ്പിംഗ്.പിന്നെ യൂറോപ്പിലേക്കും യു.എസിലേക്കും

Views

ജി 20 ഉച്ചകോടിക്കിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കൊണ്ട് വന്ന ഇന്ത്യയെയും ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന വൻ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ ചർച്ച ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയെയും മറ്റു രാജ്യങ്ങളെയും ഗൾഫ് രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു റെയിൽ വേ ലൈൻ അതിൽ ഉൾപ്പെട്ട പദ്ധതിയാണെന്ന് അൽ അറബിയ സൂചിപ്പിക്കുന്നു.

പദ്ധതിയിൽ യു എ ഇയും ഭാഗമാകുമെന്നും ഇന്ത്യയെയും ഗൾഫ് രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ ഷിപ്പിംഗ് ലൈനുകളും ഇതിൽ ഉൾപ്പെട്ടിട്ടൂണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മിഡിലീസ്റ്റിനെ മാറ്റി മറിക്കാൻ കഴിവുള്ള വാണിജ്യ സാങ്കേതിക സഹകരണങ്ങൾക്ക് പുതിയ പദ്ധതികൾ പിൻ ബലമേകുമെന്നും സൗദിയുടെ നേതൃത്വത്തിലുള്ള റെയിൽവേ ലൈൻ പദ്ധതി വലിയ
വിപ്ളവമായേക്കുമെന്നും അമേരിക്കൻ
ഒഫീഷ്യൽ അൽ അറബിയയോട് പങ്ക് വെച്ചു.


Post a Comment

0 Comments