Flash News

6/recent/ticker-posts

കാഴ്ചകള്‍ക്ക് പഞ്ഞമില്ലാത്ത ദുബായിൽ; ലോകത്തിലെ ആദ്യ ഒഴുകും മസ്ജിദ് വരുന്നു

Views
ദുബായ് - നിർമാണങ്ങളിലെ കൗതുകങ്ങൾക്ക് പഞ്ഞമില്ലാത്ത ദുബായിൽ ഇനി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പള്ളിയും. ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റാണ് ദുബായ് വാട്ടർ കനാലിൽ പള്ളി നിർമിക്കുന്നത്. പള്ളി അടുത്ത വർഷം തുറക്കും.

സന്ദർശകരുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള തീർഥാടന കേന്ദ്രമാണ് മെഗാ പ്രോജക്ടെന്ന് അതോറിറ്റി പറഞ്ഞു. മസ്ജിദ് മൂന്ന് നിലകളിലായിരിക്കും. പ്രാർഥനാ ഹാൾ വെള്ളത്തിലാണ്, 50 മുതൽ 75 വരെ പേർക്ക് വരെ ഒരേ സമയം പ്രാർഥിക്കുന്നതിന് സൗകര്യമുണ്ടായിരിക്കും.

ഫ്ളോട്ടിംഗ് മസ്ജിദ് എമിറേറ്റിലെ പ്രധാന
ആകർഷണമായിരിക്കും. സന്ദർശകർക്ക് പള്ളിയിൽ
കയറി പ്രാർത്ഥിക്കുന്നതിന് ക്രമീകരണം ഒരുക്കും.

പള്ളിയെ ഭൂമിയുമായി ബന്ധിപ്പിക്കും. ഡിസൈൻ
പൂർത്തിയായിരിക്കുകയാണ്. അടുത്ത വർഷം ഇത്
സന്ദർശകർക്കായി തുറക്കും. ബർ ദുബായിൽ 2,000
ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പള്ളിയുടെ
നിർമ്മാണം ഒക്ടോബറിൽ ആരംഭിക്കും.

 


Post a Comment

0 Comments