Flash News

6/recent/ticker-posts

ദൽഹിയിൽ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു

Views

ന്യൂദൽഹി 26കാരനെ ഒരുകൂട്ടം ആളുകൾ തൂണിൽ കെട്ടിയിട്ട് തല്ലിക്കൊന്നു. 
ദൽഹി സുന്ദർ നഗരി സ്വദേശിയായ ഇസാർ അഹ്മദാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ സുന്ദരനഗരിയിലെ ജി 4 ബ്ലോക്കിന് സമീപത്തുവച്ച് മോഷ്ടാവാണെന്ന് പറഞ്ഞ് ഒരുകൂട്ടം യുവാക്കൾ ഇസാറിനെ തടഞ്ഞുവെക്കുകയും തൂണിൽ കെട്ടിയിട്ട് മർദിക്കുകയുമായിരുന്നു. 
അടിയേറ്റ് അവശനായ ഇസാറിനെ അയൽവാസിയായ ആമിർ ഓട്ടോറിക്ഷയിൽ വീട്ടിലെത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ജിടിബി ആശുപത്രിയിലേക്ക് മാറ്റിയതായി പോലിസ് പറഞ്ഞു. 
യുവാവിനെ കെട്ടിയിട്ട് മർദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ കുടുതൽ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടകൂടുമെന്നും പോ ലീസ് അറിയിച്ചു.




Post a Comment

0 Comments