Flash News

6/recent/ticker-posts

കിലോയ്‌ക്ക് നാല് രൂപ; തക്കാളി റോഡിൽ തള്ളി കർഷകർ

Views

ഹൈദരാബാദ്: വില കുത്തനെ കുറഞ്ഞതിന് പിന്നാലെ  തക്കാളി റോഡിൽ തള്ളി കർഷകർ. ആന്ധ്ര പ്രദേശിലെ കുർണൂലിലാണ് സംഭവം. ഇപ്പോൾ തക്കാളി കിലോയ്‌ക്ക് വെറും നാല് രൂപയാണ് വില.
കഴി‍ഞ്ഞ മാസം തക്കാളി കിലോയ്‌ക്ക് 200 രൂപ വരെ എത്തിയിരുന്നതായി കർഷകർ പറയുന്നു. നിലവിലെ വിലയിൽ തൊഴിലാളികൾക്ക് കൂലി കൊടുക്കാനോ അടിസ്ഥാന സാധനങ്ങൾ വാങ്ങാനോ കഴിയില്ലെന്ന് കർഷകർ കൂട്ടിച്ചേർത്തു. വിപണിയിൽ എത്തിച്ച തക്കാളി വിൽക്കാനും തിരിച്ചെടുക്കാനും കഴിയാതെ വന്നതോടെയാണ് റോഡിൽ ഉപേക്ഷിക്കേണ്ട അവസ്ഥ വന്നതെന്നും കർഷകർ ചൂണ്ടിക്കാട്ടി


Post a Comment

0 Comments