Flash News

6/recent/ticker-posts

തിരൂരങ്ങാടി കടലുണ്ടി പുഴയിൽ കരയിടിച്ചിൽ നിലനിൽക്കേ കക്കാട് വെടക്കേക്കാട് ഭാഗത്ത് മണൽ മാഫിയകളുടെ വിളയാട്ടം

Views

തിരൂരങ്ങാടി : കക്കാട് വടക്കേകാട് ഭാഗത്ത് ഈ ഒരാഴ്ച ആയി മണൽ മാഫിയ അധികരിച്ചതെന്ന് പ്രദേശത്തെ ആളുകൾ പറയുന്നു. പ്രദേശത്ത് കടലുണ്ടി പുഴയിൽ കൂരിയാട് പാലത്തിന്റെ സമീപത്തായി കരയിടിയുന്ന ദൃശ്യങ്ങൾ ഈ അടുത്ത ദിവസം മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.  കരയിടിച്ചിൽ രൂക്ഷമായി തുടരുന്ന ഈ സാഹചര്യത്തിലാണ് ഇങ്ങനെ മാഫിയയുടെ വിളയാട്ടം നടക്കുന്നത്. സ്ഥലം വാർഡ് കൗൻസിലർ തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയെങ്കിലും. പോലീസ് ആ ഭാഗത്തേക്ക് എത്തുമ്പോയേക്കും .മണൽ മാഫിയക്ക് അറീപ്പ് കൊടുക്കാൻ എല്ലാ ഭാഗത്തും ആളെ നിറുത്തിയിട്ടുണ്ട് എന്ന് പ്രദേശത്തെ ആളുകൾ പറയുന്നു.  വർഷങ്ങൾ ആയി  വടക്കേ കാട് ഭാഗത്തേക്ക് റോഡ് പോലും ഇല്ലാത്ത ഒരു സാഹചര്യം ആയിരുന്നു.   പ്രദേശത്തുള്ള വീട്ടുകാരും വ്യക്തികളും പിന്നീട്   കടമെടുത്തും ലോൺഎടുത്തും കുത്തക മുതലാളി മാരിൽനിന്നും വൻ തുക നൽകി ചെറിയ റോഡിനുള്ള സ്ഥലംവാങ്ങിയത്റോഡിന്റെ സൈഡിൽ പുഴയുടെ ഭിത്തി പോലും ഇല്ലാതെ ആണ് ആ പ്രദേശത്ത് കോൺഗ്രീറ്റ് ചെയ്ത റോഡ് കടന്ന് പോകുന്നത്. ഇനി ഒരു പ്രളയം വന്നാൽ ഇപ്പോൾ നിർമിച്ച റോഡ് പോലുകാണില്ല ഇങ്ങനെ ഉള്ള സാഹചര്യത്തിലാണ് മാഫിയകളുടെ വിളയാട്ടം അധികാരികൾ എന്തുകൊണ്ടാണ് കണ്ണ് തുറക്കാത്തത്. നാട്ടിലെ പേരുകേട്ട സന്നദ്ധ പ്രവർത്തകന്റെ ഒത്താശ കൂടെ ഉണ്ടായതോടെ മണൽ മാഫിയക്ക് കാര്യങ്ങൾ എളുപ്പം. പകലും രാത്രിയും പോലീസിനെ സഹായിക്കുന്ന സന്നദ്ധ പ്രവർത്തകർ രാത്രിയിൽ റോഡിലും അങ്ങാടിയിലും പോലീസും മറ്റ് ഉദ്യോഗസ്ഥരും  വരുന്നുണ്ടോ എന്ന് നോക്കാൻ മാഫിയകളുടെ കയ്യിൽ നിന്നും വൻ തുക കൈപറ്റി കാവൽ നിൽക്കുന്നു. ഇവരാകുമ്പോൾ പോലീസിനും മറ്റുള്ളവർക്കും സംശയം തോന്നില്ലല്ലോ. നാട്ടുകാരുടെ നേതൃത്വത്തിൽ. മലപ്പുറം sp ക്കും. മുകളിലുള്ള ഉദ്യോഗസ്ഥർക്കും പരാതി നൽകാൻ ഒരുങ്ങിയതായി നാട്ടുകാർ പറഞ്ഞു .


Post a Comment

0 Comments