Flash News

6/recent/ticker-posts

ഇന്ത്യ നിങ്ങളുടെ അച്ഛന്റെ വകയല്ല, പേര് മാറ്റാന്‍ ധൈര്യമുണ്ടോ... വെല്ലുവിളിച്ച് കെജ്‌രിവാൾ

Views

റായ്പൂർ - ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ബി.ജെ.പിക്കെതിരെ വിമർശവുമായി ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാജ്യത്തിന്റെ പേര് മാറ്റാൻ ബി.ജെ.പിക്ക് ധൈര്യമുണ്ടോയെന്ന് കെജ്രിവാൾ വെല്ലുവിളിച്ചു. ഛത്തീസ്തഢിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി സർക്കാർ കഴിഞ്ഞ വർഷം വരെ ഇന്ത്യ എന്ന പേരിൽ നിരവധി പദ്ധതികളുമായി മുന്നോട്ട് വന്നു. എന്നാൽ പ്രതിപക്ഷം ഇന്ത്യ എന്ന പേരിൽ സഖ്യം രൂപീകരിച്ചതോടെ അവർ രാജ്യത്തിന്റെ പേര് മാറ്റാൻ ആവശ്യപ്പെടുകയാണെന്നും കെജ്രിവാൾ വിമർശിച്ചു.

'ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ? രാജ്യം 140 കോടി ജനങ്ങളുടേതാണ്. ഇന്ത്യയും ഭാരതവും ഹിന്ദുസ്ഥാനും ജീവിക്കുന്നത് നമ്മുടെ ഹൃദയത്തിലാണ്. രാജ്യത്തിന്റെ പേരുമാറ്റാനുള്ള ധൈര്യം ബി.ജെ.പിക്കുണ്ടോ എന്ന് വെല്ലുവിളിക്കുന്നു കെജ്രിവാൾ പറഞ്ഞു.




Post a Comment

0 Comments