Flash News

6/recent/ticker-posts

ഗള്‍ഫ് ടൂറിസ്റ്റ് വിസ ഉടന്‍ ; ആറ് ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റ വിസയില്‍ സന്ദര്‍ശിക്കാം

Views
റിയാദ്- സൗദി അറേബ്യയടക്കം ആറു ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കാൻ തീരുമാനം. അബൂദാബിയിൽ നടന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി
ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ടൂറിസം മേഖലയിൽ സൗദി അറേബ്യക്കുണ്ടായ കുതിപ്പ് ഉച്ചകോടിയിൽ ചർച്ചയായി. ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകൾക്ക് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യുഎഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖ് അറിയിച്ചു. നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ടൂറിസ്റ്റ് വിസ പ്രകാരം ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്കും സ്വദേശികൾക്കും സ്വതന്ത്രമായി ജിസിസി രാജ്യങ്ങളിൽ സന്ദർശനം നടത്താമെന്നും ഇത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിക്ക് പുറമെ യുഎഇ, ബഹ്റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളാണ് ഈ വിസയുടെ പരിധിയിൽ വരിക. വിസ നിലവിൽ വരുന്നതോടെ ട്രാൻസിറ്റ് വിസ ആവശ്യമുണ്ടാകില്ല. ഷെങ്കൻ മാതൃകയിൽ ഗൾഫ് ടൂറിസ്റ്റ് വിസ സംബന്ധിച്ച് ചർച്ച തുടങ്ങിയത്.


Post a Comment

0 Comments