Flash News

6/recent/ticker-posts

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലം വാഗമണിൽ; ഉദ്ഘാടനം ഇന്ന്

Views

ഇടുക്കി: ഇടുക്കിയിലെ വാഗമൺ
കോലാഹലമേട്ടിലെത്തിയാൽ ഇനി ഇന്ത്യയിലെ
ഏറ്റവും വലിയ ചില്ലുപാലത്തിൽ കയറാം.
സാഹസികതയുടെ പര്യായമാകാൻ പോകുന്ന, ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലം ഇവിടെ ഇന്ന്
വിനോദസഞ്ചാരികൾക്കായി തുറക്കുന്നത്. ഡി.ടി.പി.സി. നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അഡ്വഞ്ചർ പാർക്കിൽ നിർമിച്ച ക്യാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജ് മന്ത്രി മുഹമ്മദ് റിയാസ് ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. 40 മീറ്ററാണ് പാലത്തിന്റെ നീളം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു സാഹസികതയ്ക്കാണ് അവസരം ഒരുങ്ങുന്നത്.
ഒരേ സമയം പാലത്തിൽ 15 പേരെയാണ് ഇതിൽ കയറാൻ അനുവദിക്കുക. 120 അടി നീളമുള്ള ചില്ലുപാലമാണ്. അഞ്ചുമുതൽ പരമാവധി 10 മിനിറ്റുവരെ പാലത്തിൽ നിൽക്കാൻ അനുവദിക്കും. പ്രായഭേദമന്യേ 500 രൂപയാണ് ഫീസ്. തിരക്ക് നിയന്ത്രിക്കുന്നതിനാണ് നിയന്ത്രണങ്ങൾ. 
ആകാശ ഊഞ്ഞാൽ, കെ സൈക്ലിങ്, സ്കൈ റോളർ, റോക്കറ്റ് ഇജക്ടർ, ഫ്രീഫാൾ, ജൈന്റ് സ്വിങ്, സിപ് ലൈൻ തുടങ്ങിയവയും പാർക്കിലുണ്ട്.
സമുദ്രനിരപ്പിൽനിന്ന് 3500 അടി ഉയരത്തിലുള്ള ചില്ലുപാലത്തിലൂടെയുള്ള നടത്തം
ഇടുക്കിയിലെയും വാഗമണ്ണിലെയും ടൂറിസം മേഖലയുടെ വികസനത്തിലേക്കുള്ള നടന്നുകയറ്റം കൂടിയാണ്. മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകളിലെ വിദൂരക്കാഴ്ചകൾ സഞ്ചാരികൾക്ക് നവ്യാനുഭവം പകരും. ഡി.ടി.പി.സി.യും പെരുമ്പാവൂരിലെ ഭാരത്മാതാ വെഞ്ചേഴ്സും ചേർന്നാണ് ചില്ലുപാലം നിർമിച്ചത്.
 120 അടി നീളമുള്ള പാലത്തിന് മൂന്നുകോടി രൂപയാണ് ചെലവ്. ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസാണ് പാലം നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 35 ടൺ സ്റ്റീൽ വേണ്ടിവന്നു.



Post a Comment

0 Comments