Flash News

6/recent/ticker-posts

താനൂരിൽ പെരുമ്പാമ്പിനെ ഇലക്ട്രിക് പോസ്റ്റിൽ ചത്ത നിലയിൽ കണ്ടെത്തി

Views
താനൂർ - പരപ്പനങ്ങാടി റോഡിൽ കളരിപ്പടിക്ക് സമീപം ഇല്ലത്തെപ്പടിയിലാണ്  റോഡരികിലുള്ള ഇലക്ട്രിക് പോസ്റ്റിൽ പെരുമ്പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തിയത്.
ഇലക്ട്രിക് പോസ്റ്റിന് മുകളിൽ ഇലക്ട്രിക് കമ്പികളിൽ കുരുങ്ങി ഷോക്കേറ്റ് ചത്ത നിലയിലാണ് നാട്ടുകാർ കണ്ടത്.

വലിയ ജന്തുക്കളെ പോലും വിഴുങ്ങാൻ ശേഷിയുള്ള സാധാരണ നാട്ടിൻ പ്രദേശങ്ങളിൽ ഒന്നും കാണാത്ത വലിപ്പമുള്ള
പെരുമ്പാമ്പാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇലക്ട്രിക് സിറ്റി ജീവനക്കാർ താഴെ എത്തിച്ച പാമ്പിനെ  പിന്നീട് ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.ചത്ത നിലയിൽ ആണെങ്കിലും വലിയ പെരുമ്പാമ്പിനെ കണ്ട അമ്പരപ്പിലാണ് നാട്ടുകാർ.




Post a Comment

0 Comments