Flash News

6/recent/ticker-posts

ക്രിസ്റ്റ്യാനോ ഇല്ലാതെ പോർച്ചു​ഗീസ് പടയോട്ടം; ലക്സംബർഗിനെ തകർത്ത് യുറോകപ്പിന് യോ​ഗ്യത നേടി

Views
ലിസ്ബൺ: അടുത്ത വർഷം ജർമ്മനിയിൽ നടക്കുന്ന യൂറോകപ്പിന് യോ​ഗ്യത നേടി പോർച്ചു​ഗൽ. ലക്സംബർഗിനെ എതിരില്ലാത്ത ഒമ്പത് ​ഗോളിന് തകർത്താണ് പറങ്കിപ്പട യൂറോകപ്പിന് ടിക്കറ്റ് എടുത്തത്. യോ​ഗ്യത റൗണ്ടിൽ കളിച്ച അഞ്ച് മത്സരത്തിലും ജയിച്ചാണ് പോർച്ചു​ഗീസ് മുന്നേറ്റം. പോർച്ചു​ഗലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ലക്സംബർഗിനെതിരെ നടന്ന മത്സരത്തിൽ നേടിയത്.

സ്ലൊവാക്കിയായ്ക്കെതിരായ മത്സരത്തിൽ മഞ്ഞകാർഡ് കണ്ട ക്രിസ്റ്റ്യാനോ റൊണാൾഡോ ലക്സംബർഗിനെതിരെ കളിച്ചിരുന്നില്ല. സൂപ്പർതാരം ഇല്ലാതെ ഇറങ്ങിയ പോർച്ചു​ഗലി‍ന്റെ പ്രകടനം ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. ക്രിസ്റ്റ്യാനോയുടെ പകരക്കാരനായി മുൻനിരയിൽ ​ഗോൺസാലോ റാമോസ് ആണ് കളിച്ചത്. ബെർണാഡോ സിൽവയും ബ്രൂണോ ഫെർണാണ്ടസും ഡിഫൻസീവ് മധ്യനിരയിൽ കളിച്ചു. ആശങ്കകളെ അകറ്റി 12-ാം മിനിറ്റിൽ ഗോൺസാലോ ഇനാസിയോ ​ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടു.

ക്രിസ്റ്റ്യാനോയുടെ പകരക്കാരനായ ​ഗോൺസാലോ റാമോസ് 17-ാം മിനിറ്റിൽ പോർച്ചു​ഗീസ് ലീഡ് ഉയർത്തി. 33-ാം മിനിറ്റിൽ റാമോസ് വീണ്ടും വലചലിപ്പിച്ചു. ആദ്യ പകുതി മൂന്ന് ​ഗോളുകളുടെ ലീഡൽ പോർച്ചു​ഗൽ അവസാനിപ്പിച്ചു. രണ്ടാം പകുതിയിലായിരുന്നു പോർച്ചു​ഗീസ് പടയോട്ടം കൂടുതൽ ശക്തമായത്. ഡിയോഗോ ജോട്ടയും ജാവോ ഫെലിക്‌സും റിക്കാർഡോ ഹോർട്ടയും തുടങ്ങി പോർച്ചു​ഗലിന്റെ ആറ് താരങ്ങൾ ​​ഗോളുകൾ നേടി.



Post a Comment

0 Comments