Flash News

6/recent/ticker-posts

ജ​നാ​ധി​പ​ത്യം പുതിയ മ​ന്ദി​ര​ത്തി​ലേക്ക്; പുതിയ പാർലമെന്റിലെ ആദ്യ സമ്മേളനം ഇന്ന്

Views
ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​ണം അ​ട​ക്കം നി​ര​വ​ധി ച​രി​ത്ര​മു​ഹൂ​ർ​ത്ത​ങ്ങ​ൾ ഇ​ന്ത്യ​ക്ക് സ​മ്മാ​നി​ച്ച പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​​ത്തി​ന് രാ​ജ്യ​ത്തി​ന്റെ വി​ട. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ ഇ​രു​സ​ഭ​ക​ളി​ലും സ്വ​ന്തം ഇ​രി​പ്പി​ട​ങ്ങ​ളി​ൽ അ​വ​സാ​ന​മാ​യി ഇ​രു​ന്ന പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ൾ, ച​രി​ത്ര​മ​ന്ദി​ര​ത്തി​​ന്റെ ഓ​ർ​മ​ക​ളും അ​നു​ഭ​വ​ങ്ങ​ളും മ​ന​സ്സി​ലേ​റ്റി വൈ​കീ​ട്ടോ​ടെ വി​ട​പ​റ​ഞ്ഞി​റ​ങ്ങി. പ​ഴ​യ മ​ന്ദി​ര​ത്തി​ന്റെ സെ​ൻ​ട്ര​ൽ ഹാ​ളി​ന് മു​ന്നി​ൽ ചൊ​വ്വാ​ഴ്ച ​രാ​വി​ലെ 10.30ന് ​ഒ​രു​മി​ച്ച് ഒ​രു ഫ്രെ​യി​മി​ൽ അ​ണി​നി​ര​ന്ന്, സെ​ൻ​ട്ര​ൽ ഹാ​ളി​ൽ സ​മ്മേ​ളി​ച്ച​ശേ​ഷം ലോ​ക്സ​ഭ​യി​ലെ​യും രാ​ജ്യ​സ​ഭ​യി​ലെ​യും എം.​പി​മാ​ർ പു​തി​യ പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​ത്തി​ലേ​ക്ക് നീ​ങ്ങും.

പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റു​ക​യാ​ണെ​ങ്കി​ലും ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ യാ​ത്ര​യു​ടെ സു​വ​ർ​ണ അ​ധ്യാ​യ​മാ​യി ഈ ​മ​ന്ദി​രം വ​രും ത​ല​മു​റ​യെ തു​ട​ർ​ന്നും പ്ര​ചോ​ദി​പ്പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്റി​ന്റെ 75 വ​ർ​ഷ​ത്തെ യാ​ത്ര​യെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക്ക് തു​ട​ക്ക​മി​ട്ട് ലോ​ക്സ​ഭ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. മോ​ദി സ​ർ​ക്കാ​റി​ന്റെ നി​ല​വി​ലെ രാ​ഷ്​​ട്രീ​യം മാ​റ്റാ​തെ പു​തി​യ പാ​ർ​ല​മെ​ന്റി​ലേ​ക്ക് മാ​റി​യ​തു​കൊ​ണ്ട് ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്ന് ച​ർ​ച്ച​യി​ൽ പ​​​ങ്കെ​ടു​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ രാ​ജ്യ​സ​ഭ​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.


Post a Comment

0 Comments