Flash News

6/recent/ticker-posts

പുഴയിൽ വസ്ത്രം അലക്കി മടങ്ങുകയായിരുന്ന യുവതിക്കു നേരെ പീഡനശ്രമം; യുവാവ് അറസ്റ്റിൽ

Views

പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടത്ത് പുഴയിൽ വസ്ത്രം അലക്കി വീട്ടിലേക്കു പോവുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ യുവാവ് പിടിയിൽ. കൂരാട് മാടമ്പം കരിമ്പനക്കൽ സൂരജ് കൃഷ്ണനെ (സിനു–23) ആണ് ഇൻസ്പെക്ടർ സി.എൻ സുകുമാരൻ അറസ്റ്റ് ചെയ്തത്. പാറയ്ക്കപ്പാടത്ത് കോട്ടപ്പുഴയുടെ തണ്ടുങ്ങൽ കടവിന് സമീപമായിരുന്നു സംഭവം.

പിന്നിലൂടെയെത്തിയ പ്രതി ഉടുമുണ്ടഴിച്ച് യുവതിയുടെ തലയിലിട്ട് വീഴ്ത്താൻ ശ്രമിക്കുകയായിരുന്നു. പിടിവലിക്കിടെ നിലത്തുവീണ യുവതി നിലവിളിച്ചപ്പോൾ വായ പാെത്തി. യുവതി കൈയിൽ കടിച്ചപ്പോൾ ചെറുവിരലിന് പരുക്കേറ്റതോടെ പ്രതി പിടിവിട്ട് ഓടി പുഴ നീന്തിക്കടന്ന് ഓടിപ്പോവുകയായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ കുറ്റവാളിയുടെ അടയാളങ്ങൾ പ്രചരിച്ചതാേടെ സംഭവസമയം ധരിച്ച ഷർട്ട് പ്രതി കത്തിച്ചുകളഞ്ഞു. വിരലിലെ മുറിവാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. ഓടുന്നതിനിടെ മുൾപ്പടർപ്പ് തട്ടി കഴുത്തിനും  മുറിവേറ്റിട്ടുണ്ട്. പ്രതിയെ യുവതി തിരിച്ചറിഞ്ഞു.


Post a Comment

0 Comments