Flash News

6/recent/ticker-posts

കേരളത്തിലെ ഐടി പാര്‍ക്കിലെ തൊഴിലവസരങ്ങളില്‍ വന്‍ കുതിച്ചുചാട്ടം

Views
ഏഴുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ ഐടി പാര്‍ക്കിലെ തൊഴിലവസരങ്ങളില്‍ വന്‍ കുതിച്ചുചാട്ടം. 62,000 അധിക തൊഴിലവസരമാണ് സൃഷ്ടിക്കപ്പെട്ടത്. 2011– 2016ല്‍ ഇത് 29,845 മാത്രമായിരുന്നു. പുതുതായി എത്തുന്ന കമ്പനികളിലും ഐടി സ്‌പെയ്സിലും ഈ വര്‍ധനയുണ്ട്. ടെക്നോപാര്‍ക്കില്‍ പുതുതായി 128 കമ്പനിയും 20.97ലക്ഷം ചതുരശ്രയടിയുടെയും വര്‍ധനയുണ്ടായി. ഇന്‍ഫോപാര്‍ക്കില്‍ ഇത് 294ഉം 49.59 ലക്ഷവും സൈബര്‍ പാര്‍ക്കില്‍ 82ഉം 2.88 ലക്ഷം ചതുരശ്രയടിയുമാണ്.

ഐടി കയറ്റുമതിയിലും ഏറെ മുന്നിലാണ്. ടെക്നോപാര്‍ക്കില്‍ 44616 കോടിയുടെയും ഇന്‍ഫോപാര്‍ക്കില്‍ 40,709 കോടിയുടെയും സൈബര്‍ പാര്‍ക്കില്‍ 215.73 കോടിയുടെയും ഐടി കയറ്റുമതി നടന്നു. 2011 — 16ല്‍ ഇത് 22,493 കോടി, 11,628 കോടി, 2.77 കോടി വീതമായിരുന്നു. ഏഴുവര്‍ഷത്തിനിടെ യഥാക്രമം 1735 കോടി, 5557.2 കോടി, 12.25 കോടി രൂപ വീതം നിക്ഷേപം ഐടി പാര്‍ക്കിലുണ്ടായി.

ഐടി മേഖലയിലെ തൊഴിലവസരം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലാണ് വിജയം കാണുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ആഗോള ഐടി കമ്പനികള്‍ക്ക് പുറമെ കേരളത്തില്‍ സാന്നിധ്യമില്ലാത്തവയെ ആകര്‍ഷിക്കാന്‍ വിപുലമായ മാര്‍ക്കറ്റിങ് പ്രവര്‍ത്തനവും നടത്തുന്നുണ്ട്. ഐടി നയം പരിഷ്‌കരിക്കാനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്.



Post a Comment

0 Comments