Flash News

6/recent/ticker-posts

MOROCCOമൊറോക്കോ ഭൂചലനം: മരണം 1,000 കടന്നു; സഹായ വാഗ്ദാനവുമായി ലോകരാഷ്ട്രങ്ങള്‍

Views

മൊറോക്കോയിലെ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1037 ആയി ഉയർന്നു. മൊറോക്കന്‍ ആഭ്യന്തരമന്ത്രാലയം ഇക്കാര്യം അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 1,200 ലധികം പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ് ചികിത്സക്കായി എത്തുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ രക്തദാനത്തിന് തയ്യാറാകണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളില്‍ സംഭരിച്ചിട്ടുള്ള ബാഗുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണിത്. ആരോഗ്യവിദഗ്ധരും ആശുപത്രികളിലെ വിവിധ വകുപ്പുകളും സജ്ജമാണെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.

ഭൂകമ്പത്തിന് പിന്നാലെ പലയിടങ്ങളിലും വൈദ്യുതിബന്ധം നിലച്ചു. മൊറോക്കന്‍ നഗരമായ മാറാകേഷിലാണ് ഭൂകമ്പം ഏറ്റവുമധികം ബാധിക്കപ്പെട്ടത്. നിരവധി കെട്ടിടങ്ങള്‍ ഇവിടെ തകര്‍ന്നു. പൗരാണികപ്രൗഢിയുള്ള കെട്ടിടങ്ങള്‍ പലതും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. എങ്ങും ഭൂകമ്പം ബാധിക്കപ്പെട്ടവരുടെ കാഴ്ചകള്‍ മാത്രമാണ് നഗരത്തില്‍. വീടിനുള്ളില്‍ കിടന്നാല്‍ തകര്‍ന്നുവീഴുമെന്ന ഭയമുള്ളതിനാല്‍ പലരും തെരുവുകളിലാണ് കിടന്നുറങ്ങുന്നത്.


‘എന്റെ വീട് എന്റെ കൺമുന്നിൽ തകർന്നു വീഴുന്നതിന് മുൻപ് കുട്ടികളെയും കൊണ്ട് ഓടി. അയൽവാസിയുടെ വീടും തകർന്നു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽപെട്ട് രണ്ടുപേർ മരിച്ചു. ഗ്രാമം തകർന്നടിഞ്ഞ അവസ്ഥയിലാണ്. എല്ലായിടത്തും നാശനഷ്ടമുണ്ടായി’’– മൊറോക്കോയിൽ ഉണ്ടായ ഭൂചലനത്തിൽ വീട് തകർന്ന് ഫാത്തിമ (50) ഒാർത്തെടുക്കുന്നു. ഹൈ അറ്റ്‌ലസ് പർവതനിരകളുടെ താഴ്‌വരയിലുള്ള അസ്‌നി പട്ടണത്തിലായിരുന്നു ഫാത്തിമയുടെ വീട്.

സമീപ പട്ടണമായ ഔയിർഗനെയിൽ നിന്നുള്ള മുഹമ്മദിന് (50) ഭൂകമ്പത്തിൽ നാല് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു. ‘‘രണ്ട് കുട്ടികളുമായി പുറത്തുകടക്കാൻ കഴിഞ്ഞു. പക്ഷേ ബാക്കിയുള്ളവരെ നഷ്ടപ്പെട്ടു. എന്റെ വീട് പോയി’’– അദ്ദേഹം പറഞ്ഞു. മരാകേഷിലെ തന്റെ കെട്ടിടത്തിൽ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടതായി എന്‍ജിനീയറായ ഫൈസൽ ബദൂർ പറഞ്ഞു. ആളുകളുടെ അലർച്ചയും കരച്ചിലും അസഹനീയമായിരുന്നുവെന്ന് ഫൈസൽ പറഞ്ഞു.

താൻ കിടക്കുമ്പോഴാണ് ഭൂചലനം ഉണ്ടായതെന്ന് ഫ്രഞ്ചുകാരനായ മൈക്കൽ ബിസെറ്റ് (43) പറഞ്ഞു. അദ്ദേഹത്തിന് മാരാകേഷിൽ മൂന്ന് വീടുകളുണ്ട്. ‘‘എന്റെ കട്ടിൽ പറന്നു പോകുമെന്ന് ഞാൻ കരുതി. മറ്റു വീടുകൾ നോക്കാനായി അർദ്ധനഗ്നനായി തെരുവിലേക്ക് ഓടി. ആകെ അലങ്കോലമായ അവസ്ഥയിലായിരുന്നു’’– അദ്ദേഹം പറ‍ഞ്ഞു. മറ്റൊരു പ്രദേശവാസിയായ ഹൂദ ഔട്ടസാഫിന് തന്റെ കുടുംബത്തിലെ പത്തോളം പേരെയാണ് നഷ്ടപ്പെട്ടത്.

പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് ഭൂചലനം ഉണ്ടായത്. ഏകദേശം 8,40,000 ആളുകൾ വസിക്കുന്ന മാരാകേക്കിന് തെക്കുപടിഞ്ഞാറായി ഹൈ അറ്റ്ലസ് പർവതനിരയിലായിരുന്നു പ്രഭവകേന്ദ്രം. നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നു. വൈദ്യുതിബന്ധം നിലച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

ഫൈസല്‍ ബദൗര്‍ എന്ന എന്‍ജിനീയര്‍ പറയുന്നത് അദ്ദേഹത്തിന്റെ കെട്ടിടത്തില്‍ മൂന്ന തവണ ഭൂകമ്പം അനുഭവപ്പെട്ടുവെന്നാണ്. ആളുകള്‍ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഇറങ്ങിയോടിയെന്നും ബദൗര്‍ പറഞ്ഞു. അതിശക്തമായ ഭൂചലനത്തെ തുടര്‍ന്ന് കുടുംബങ്ങള്‍ തെരുവിലാണ് കിടന്നുറങ്ങുന്നത്, ഞങ്ങളുടെ വീടിനരികിലൂടെ ഒരു ട്രെയിന്‍ പോകുന്നതുപോലെയാണ് തോന്നിയത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ രാഷ്ട്രത്തലവന്‍മാര്‍ മൊറോക്കോയുടെ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി. രാഷ്ട്രങ്ങള്‍ സഹായം വാഗ്ദാനം ചെയ്തു. ഭൂകമ്പത്തിരയായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചെസ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഫ്രാന്‍സിസ് മാര്‍പാപ എന്നിവരും അഗാധദുഃഖം അറിയിച്ചു.



Post a Comment

0 Comments