Flash News

6/recent/ticker-posts

ലോകകപ്പ്: ഫ്രീ കൊടുത്തത് 40,000 ടിക്കറ്റ്, എന്നിട്ടും നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആളില്ല

Views
അഹമ്മദാബാദ് - 1.32 ലക്ഷം പേര്‍ക്കിരിക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം അരങ്ങേറിയത് ഒഴിഞ്ഞ ഗാലറിക്കു മുന്നില്‍.
 നാലായിരം പേര്‍ പോലും ഗാലറിയിലുണ്ടോയെന്ന് സംശയമാണ്.
മത്സരത്തിന്റെ 40,000 ടിക്കറ്റുകള്‍ ബി.ജെ.പി സൗജന്യമായി വിതരണം ചെയ്തിരുന്നു. നഗരത്തിലെ ഓരോ വാര്‍ഡിലും 800 ടിക്കറ്റുകള്‍ വീതമാണ് വീതം വെച്ചത്. മത്സരത്തിനിടെ ലഘുപാനീയവും പലഹാരവും കഴിക്കാനുള്ള കൂപ്പണുകളും ഒപ്പം നല്‍കിയിരുന്നു. കൂടാതെ ബി.സി.സി.ഐ സെക്രട്ടറിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാ കാന്‍സര്‍ രോഗികളായ 20 കുട്ടികള്‍ക്കും ഡോക്ടര്‍മാര്‍ക്കും സൗജന്യ പ്രവേശനം അനുവദിച്ചു. നിരവധി പ്രമുഖ വ്യക്തികള്‍ക്ക് ജയ് ഷാ നേരിട്ടെത്തി ഗോള്‍ഡന്‍ പാസ് സമ്മാനിച്ചു. 
കഴിഞ്ഞ ദിവസം നടത്താനിരുന്ന ഉദ്ഘാടച്ചടങ്ങ് അവസാന നിമിഷം മാറ്റി വെച്ചിരുന്നു. കാണികളില്ലാത്തതാവാം കാരണം എന്നാണ് അനുമാനിക്കുന്നത്. ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെയാണ് മത്സരക്രമം പ്രഖ്യാപിച്ചത്. ആരാധകര്‍ക്ക് ടിക്കറ്റും ഫ്‌ളൈറ്റുമൊക്കെ ബുക്ക് ചെയ്യാനുള്ള സമയം പോലും ലഭിച്ചിരുന്നില്ല




Post a Comment

0 Comments