Flash News

6/recent/ticker-posts

ഇ - സ്കൂട്ടർ അപകടങ്ങളിൽ കഴിഞ്ഞ 8 മാസത്തിനിടെ 5 പേർക്ക് മരണം സംഭവിച്ചതായും 29 പേർക്ക് പരിക്കേറ്റതായും ദുബായ് പോലീസ്

Views

കഴിഞ്ഞ എട്ട് മാസത്തിനിടെ ദുബായിലുടനീളം ഇ - സ്കൂട്ടർ അപകടങ്ങളിൽ അഞ്ച് പേർ മരിക്കുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബായ് പോലീസ് വെളിപ്പെടുത്തി . ഇ - സ്കൂട്ടറുകളുടെ തെറ്റായ ഉപയോഗം മൂലമാണ് 32 അപകടങ്ങൾ പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത് . ഇതിനെത്തുടർന്നുണ്ടായ പരിക്കുകളിൽ രണ്ടെണ്ണം ഗുരുതരവും 14 എണ്ണം നേരിയതുമാണ് . എട്ട് മാസത്തിനുള്ളിൽ 10,000 ഓളം റൈഡർമാർക്കെതിരെ പിഴ ചുമത്തിയതായി ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു . റൈഡർമാർ ട്രാഫിക് നിയമലംഘനം നടത്തുന്നത് കാണിക്കുന്ന ഒരു വീഡിയോയും ദുബായ് പോലീസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.


Post a Comment

0 Comments