Flash News

6/recent/ticker-posts

നിലമ്പൂരിൽ പതിമൂന്നുകാരൻ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു; സ്ഥലമുടമയ്ക്കെതിരെ കേസെടുത്തു

Views

നിലമ്പൂർ പൂക്കോട്ടുംപാടത്ത് പതിമൂന്ന് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശികളായ മുത്തലിബ് അലി -സോമാല ദമ്പതികളുടെ മകൻ റഹ്മത്തുള്ള(13) ആണ് മരിച്ചത്. രാവിലെ 11മണിയോടെ പൂക്കോട്ടുംപാടം അമരമ്പലത്ത് സ്വകാര്യ കൃഷിയിടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൃഷിയിടത്തിലെ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റതാണ് എന്ന് പൊലീസ് പറഞ്ഞു. അമരമ്പലം സൗത്ത് ഇഷ്ടിക കളത്തിൽ ജോലി ചെയ്യുന്ന അസാം സ്വദേശികളാണ് മകനാണ് മരിച്ച റഹ്മത്തുള്ള. പൂക്കോട്ടുംപാടം പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതുദ്ദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സംഭവത്തിൽ സ്ഥലമുടമ അറയിൽ ഉണ്ണികൃഷ്ണനെതിരെ പോലീസ് കേസ് എടുത്തു. കാട്ടു പന്നികളെ തുരത്താനായാണ് ഇയാൾ വൈദ്യുത വേലി സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു



Post a Comment

0 Comments