Flash News

6/recent/ticker-posts

താജുൽ ഉലമ ഉറൂസ് മുബാറകും, ഗ്രാൻറ് മൗലിദും ഇന്ന് പരപ്പനങ്ങാടി യിൽ

Views

പരപ്പനങ്ങാടി | കേരള മുസ്‌ലിം ജമാഅത്ത്, എസ്‌.വൈ.എസ്, എസ്. എസ്. എഫ് പരപ്പനങ്ങാടി സോൺ ,ഡിവിഷൻ ഘടകങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ആദരണീയ അധ്യക്ഷരായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി
(ഉള്ളാൾ തങ്ങൾ ) യുടെ ആണ്ട് നേർച്ചയും, ഗ്രാൻറ് മൗലിദും  ഇന്ന് വൈകുന്നേരം 5 മണിക്ക്  പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന് മുൻവശം പ്രത്യേകം സജജമാക്കിയ താജുൽ ഉലമ നഗരിയിൽ നടക്കും.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി കടലുണ്ടി ദുആ മജ്ലിസിന് നേതൃത്വം നൽകും. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും.ഊരകം അബ്ദു റഹ്മാൻ സഖാഫി, അബ്ദുൽ വാസിഅ്‌ ബാഖവി കുറ്റിപ്പുറം പ്രഭാഷണം നടത്തും.
മുത്തുകോയ തങ്ങൾ, സയ്യിദ് ഹുസൈൻ ജമലുല്ലൈലി,, സയ്യിദ് മുഹ്‌സിൻ ഫാളിലി,സുഹൈൽ നുസ്‌രി അഹ്‌സനി സംബന്ധിക്കും.
 


Post a Comment

0 Comments