Flash News

6/recent/ticker-posts

പുല്‍പ്പള്ളിയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍

Views പുല്‍പ്പള്ളി: പുല്‍പ്പള്ളി കല്ലുവയല്‍ കതവാക്കുന്നില്‍ യുവാവിനെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് (22) ആണ് മരിച്ചത്. കോടാലികൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയത്. പിതാവ് ശിവദാസനാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു .പുല്‍പ്പള്ളി സി.ഐ അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ച് വരികയാണ്. ശിവദാസനും ഭാര്യ സരോജിനിയും തമ്മില്‍ കുടുംബ വഴക്ക് ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സരോജിനിയും, മകള്‍ കാവ്യയും കബനിഗിരിയിലെ സരോജിനിയുടെ ഗൃഹത്തിലായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെ അമല്‍ദാസ് ഇവരെ ഫോണില്‍ വിളിച്ചുകൊണ്ടിരിക്കെ ശിവദാസന്‍ കോടാലി കൊണ്ട് തലക്കടിച്ചതായാണ് സൂചന. സംശയം തോന്നിയ കാവ്യ അയല്‍വാസികളെ വിളിച്ച് വിവരം പറഞ്ഞതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോഴാണ് കിടക്കയില്‍ മരിച്ച നിലയില്‍ അമലിനെ കണ്ടെത്തിയത്. ആക്രമിക്കാനുപയോഗിച്ച കോടാലി മുറ്റത്ത് കിടക്കുന്നുണ്ടായിരുന്നു. സംഭവ ശേഷം ശിവദാസനെ കാണ്മാനില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.


Post a Comment

0 Comments