Flash News

6/recent/ticker-posts

എസ്.കെ.എസ്.എസ്.എഫ് ത്വലബ കോണ്‍ഫറന്‍സിന് പരിസമാപ്തി

Views

മലപ്പുറം: 'സത്യം സ്വത്വം സമര്‍പ്പണം' എന്ന പ്രമേയത്തി ല്‍ 2024 ഫെബ്രുവരി 2,3,4 തിയ്യ തികളിലായി കോഴിക്കോട് മുഖദ്ദസില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് 35-ാം വാര്‍ഷികത്തിന്റെ ഭാഗമായി ത്വലബ വിംഗ് സംസ്ഥാന സമിതി സംഘടിപ്പിച്ച 7-ാമത് സംസ്ഥാന ത്വലബ  കോണ്‍ഫറന്‍സിന്  ഉജ്ജ്വല സമാപനം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പുത്തനങ്ങാടി ശുഹദ ഇസ്ലാമിക് കോളജില്‍ നടന്ന കോണ്‍ഫ്രസിന്റെ  സമാപന സമ്മേളനം സമസ്ത പ്രസിഡ്രണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ദീനിന്റെ തത്വങ്ങള്‍ സമര്‍ത്ഥിക്കാന്‍ പണ്ഡിത വിദ്യാര്‍ത്ഥികള്‍ക്കാവണമെന്നും സമസ്തയുടെ ആദര്‍ശങ്ങള്‍ തുറന്നു പറയാന്‍ ആരെയും ഭയക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സമസ്ത സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍ അനുഗ്രഹ ഭാഷണം നിര്‍വ്വഹിച്ചു.കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സിലും ത്വലബ വിംഗും സംയുക്തമായി ഒരു സംയുക്തമായി ഒരുക്കുന്ന നഹ് രീര്‍  മുതഅല്ലിം സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനവും നടന്നു. വിവിധ സെഷനുകളിലായി അബ്ദുസലാം ഫൈസി ഒളവട്ടൂര്‍, അബ്ദുല്‍ ഗഫൂര്‍ അന്‍വരി മുതൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സാലിം  ഫൈസി കൊളത്തൂര്‍, അസ്ലം ഫൈസി ബാംഗ്ലൂര്‍, അന്‍വര്‍ മുഹ് യദ്ധീന്‍ ഹുദവി ആലുവ, മുജ്തബ ഫൈസി ആനക്കര, ശുഐബുല്‍ ഹൈത്തമി, ഡോ. അസ്ലം വാഫി, നജീബ് ഹൈത്തമി തര്‍ഖവി, പി.കെ നവാസ്, ഫാരിസ് പി.യു വിഷയാവതരണം നടത്തി.എസ്.കെ.എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില്‍ ഫലസ്തീന്‍ ജനതയ്‌ക്കെതിരെയുള്ള ഇസ്രായേല്‍ അധിനിവേശത്തിനെതിരെ ഐക്യദാര്‍ഢ്യ പ്രഖ്യാപനവും നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അസ്ഗറലി ഫൈസി പട്ടിക്കാട്,  ഹൈദര്‍ ഫൈസി പനങ്ങാകര, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, ഒ.ടി മുസ്തഫ ഫൈസി, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍,  പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ഫാറൂഖ് ഫൈസി മണിമൂളി, ആശിഖ് കുഴിപ്പുറം,  യൂനുസ് ഫൈസി വെട്ടുപാറ, ഉമര്‍ ദാരിമി, സലീം യമാനി ,സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, റിയാസ് കോട്ടപ്പുറം, ഇസ്മായില്‍ അരിമ്പ്ര, റാഫി പെരുമുഖ്, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, അബ്ദു റഹ്‌മാന്‍ തോട്ടു പോയില്‍, ഉസ്മാന്‍ ഫൈസി അരിപ്ര, അനീസ് ഫൈസി,സുബൈര്‍ ഫൈസി ചെമ്മലശ്ശേരി, മാവണ്ടിയൂര്‍, ഹംസപ്പ ഹാജി പാതാരി, സൈഫുല്‍ അമീന്‍ കിടങ്ങഴി, ഹാഫിള് ഇര്‍ഷാദ് ഉപ്പള, സംജീദ് കാളാട്,ഫള്‌ലുറഹ്‌മാന്‍ തിരുവള്ളൂര്‍,വാഹിദ് നിലാമുറ്റം, ഫായിസ് തറയിട്ടാല്‍, യഹ് യ ദേശമംഗലം, നാസിഹ് തങ്ങള്‍,ഫാറൂഖ് തങ്ങള്‍,അഫ്‌സല്‍ പനമരം,ജിഷാദ് നീലഗിരി,ശംസീര്‍ കമാലി സംബന്ധിച്ചു. എസ്.കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും ഷമീര്‍ ഫൈസി ഒടമല നന്ദിയും പറഞ്ഞു.Post a Comment

0 Comments