Flash News

6/recent/ticker-posts

കെ.ടി.ജലീല്‍ പറഞ്ഞതു തന്നെ സംഭവിച്ചു, അയാളുടെ കാര്യം കഷ്ടമായി

Views

കോഴിക്കോട്-നിങ്ങളുടെ കാര്യം കഷ്ടമാണെന്ന്  പറഞ്ഞ് കെ.ടി. ജലീല്‍ എം. എല്‍ എ കഴിഞ്ഞ ദിവസം പോസ്റ്റിട്ട  സി.ഐക്ക് സസ്‌പെന്‍ഷന്‍.
യൂത്ത് ലീഗിന്റെ കത്വ ഫണ്ട് തട്ടിപ്പില്‍ പി.കെ. ഫിറോസിനെതിരായ പരാതി രാഷ്ട്രീയ വിരോധത്താലുള്ളതാണെന്നതിനാല്‍ അന്വേഷിക്കേണ്ടതില്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ കോഴിക്കോട് കുന്ദമംഗലം സി.ഐ യൂസുഫ് നടത്തറമ്മലിനെയാണ് അന്വേഷണ വിധേയമായി എ.ഡി.ജി.പി  സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
കോടതിയില്‍ തെളിവുകള്‍ സമര്‍പ്പിക്കുവാന്‍ വീഴ്ച പറ്റിയെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച സി.ഐ യുടെയും എസ്. ഐ യുടെയും കാര്യം കഷ്ടമാണെന്ന് പറഞ്ഞ്, ഫിറോസിനെതിരെ കോടതി കേസെടുക്കാന്‍ പറഞ്ഞ വാര്‍ത്ത വന്ന പത്രകട്ടിംഗും വെച്ചാണ് രണ്ട് ദിവസം മുമ്പ് കെ.ടി. ജെലീല്‍ പോസ്റ്റിട്ടത്.
രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് യൂസുഫ് പടനിലം എതിര്‍ കക്ഷികള്‍ക്ക് നേരെ വെറുതെ പരാതി നല്‍കിയെന്നാണ് കുന്ദമംഗലം പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കോടതി പരാതിക്കാരനായ യൂസുഫ് നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ച് പ്രതികളോട്  ഹാജരാകാന്‍ ഉത്തരവിട്ടത്.
കത്വ പെണ്‍കുട്ടിക്കായി യൂത്ത് ലീഗ് ശേഖരിച്ച തുകയില്‍ 15 ലക്ഷം രൂപ സി.കെ സുബൈറും പി.കെ ഫിറോസും വകമാറ്റി ചെലവഴിച്ചെന്നായിരുന്നു യൂത്ത് ലീഗ് ദേശീയ സമിതി മുന്‍ അംഗമായ യൂസുഫ് പടനിലത്തിന്റെ പരാതി. ഇത് അന്വേഷിച്ച പോലീസ് ആണ് പരാതിക്കാരനു വിരുദ്ധമായ റിപ്പോര്‍ട്ട് നല്‍കിയത്. പരാതിക്കാരനായ  യൂസുഫ് പിന്നീട് യൂത്ത് ലീഗില്‍ നിന്ന് രാജിവെച്ചിരുന്നു.
അതിനിടെ സി.ഐ യുടെ സസ്‌പെന്‍ഷനോട് പ്രതികരിച്ച പി.കെ. ഫിറോസ്, സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കുള്ള പിണറായി സര്‍ക്കാറിന്റെ സമ്മാനമാണ് സസ്‌പെന്‍ഷനെന്ന് പ്രതികരിച്ചു.
കുന്ദമംഗലം സി.ഐ യെ സസ്‌പെന്‍ഡ് ചെയ്തതിലൂടെ സര്‍ക്കാറിന്റെ പകപോക്കലാണ് പുറത്ത് വന്നിരിക്കുന്നത്. പോലീസ്, കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും കോടതി കേസ് അവസാനിപ്പിക്കുകയും ചെയ്തതാണ്. എന്നാല്‍ പിന്നീട് സ്വകാര്യ അന്യായം ഫയല്‍ ചെയ്തതിന്റെ പേര് പറഞ്ഞ് പോലീസ് റിപ്പോര്‍ട്ട് കോടതി തള്ളിയെന്ന ആസൂത്രിത പ്രചാരണമാണ് ഇവര്‍ നടത്തിയത്. കോടതി റിപ്പോര്‍ട്ട് തള്ളിയതിന്റെ ഉത്തരവ് ചോദിച്ചപ്പോള്‍ ബന്ധപ്പെട്ടവര്‍ക്ക് ഒന്നും മിണ്ടാനില്ല. ഭരണകക്ഷി എം.എല്‍.എ യായ കെ.ടി ജലീല്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്റെ കാര്യം കഷ്ടമാണെന്ന് നേരത്തേ തന്നെ ഫേസ്ബുക്ക് പോസ്റ്റിട്ടത് സി.ഐയെ സസ്‌പെന്‍ഡ് ചെയ്യാന്‍  ആസൂത്രിത ശ്രമം നടന്നു എന്നതിന്റെ തെളിവാണ്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ വിരോധം വെച്ച് കേസെടുക്കുന്ന പിണറായി സര്‍ക്കാര്‍,  പാര്‍ട്ടി നേതാക്കളുടെ താല്‍പര്യത്തിനനുസരിച്ച് റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ അവരുടെയും ഗതി ഇതായിരുക്കുമെന്ന സന്ദേശമാണ് സി.ഐക്കെതിരെയുള്ള നടപടിയിലൂടെ  നല്‍കുന്നത്. തന്നെ തൂക്കി കൊല്ലണമെന്ന റിപ്പോര്‍ട്ടാണ് സി.ഐ കോടതിയില്‍ നല്‍കിയിരുന്നതെങ്കില്‍ അദ്ദേഹത്തിന് വലിയ അംഗീകാരം കിട്ടുമായിരുന്നെന്നും ഫിറോസ് പരിഹസിച്ചു.




Post a Comment

0 Comments