Flash News

6/recent/ticker-posts

പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്...... ! അത് മറ്റൊരു തട്ടിപ്പാണ് കേരളാ പോലീസ് നൽകുന്ന മുന്നറിയിപ്പ്

Views

ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് വലിയ സാമ്പത്തിക നഷ്ടം തന്നെ സംഭവിച്ചേക്കാം. ഓരോ ദിവസവും പുതിയ പുതിയ സാമ്പത്തിക തട്ടിപ്പിന്റെ കഥകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഓൺലൈൻ രൂപത്തിലുള്ള വാരിക്കുഴികളാണ് അവയിൽ ഏറെയും. തട്ടിപ്പിനുള്ള ഒരു വാതിൽ അടയുമ്പോൾ മറ്റു പുതിയ മാർഗങ്ങളിലൂടെ അവർ നമ്മുടെ മുന്നിലെത്തും. പണം ഇടപാടുകൾ നടത്തുമ്പോൾ മാത്രമല്ല മറ്റ് അവസരങ്ങളിലും അവർ നമ്മെ കെണിയിൽ വീഴ്ത്തിയേക്കും. ചതിക്കുഴികളിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കുക.

ഇൻസ്റ്റഗ്രാമിൽ വന്ന  ഓൺലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന  ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് യുവതിക്ക് പണം നഷ്ടമായത് ഇങ്ങനെയാണ്. യുവതിക്ക് അയച്ചുകിട്ടിയ ലിങ്കിൽ  ക്ലിക്ക്ചെയ്യ്തപ്പോൾ ഒരു വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് പോവുകയും അതിൽ മറ്റൊരുലിങ്ക്  അയച്ചുകിട്ടുകയും ശേഷം  ഫോൺ നമ്പറും, ഇ-മെയിൽ ID യും കൊടുത്ത് ഒരു വാലറ്റ് ക്രീയേറ്റ് ചെയ്യാൻ ആവിശ്യപ്പെടുകയും ചെയ്യ്തു. യുവതി വാലറ്റ് ക്രീയേറ്റ് ചെയ്ത  ശേഷം വിവിധ ടാസ്ക്കുകൾ എന്ന രീതിയിൽ പണം നിക്ഷേപിക്കാൻ ഗൂഗിൾ പേ നമ്പർ, UPI ID, വിവിധ ബാങ്ക് അകൗണ്ടുകൾ എന്നിവ അവർ അയച്ചുകൊടുത്തതിൽ പണം നിക്ഷേപിപ്പിച്ചാൽ ലാഭം, കമ്മീഷൻ എന്നിങ്ങനെ കൂടുൽ പണം സമ്പദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചതിൽ യുവതി പണം അയച്ചുകൊടുക്കുമ്പോൾ നേരത്തെ ക്രീയേറ്റ് ചെയ്ത വാലറ്റിൽ അയച്ചു കൊടുത്ത പണത്തേക്കാൾ ഇരട്ടിയായി കാണിക്കുകയും ചെയ്യുന്നു. ഇത് കണ്ട യുവതി വീണ്ടും പണം നിക്ഷേപിക്കാൻ പ്രചോദിത ആവുകയും, നിക്ഷേപിച്ച പണം പിൻവലിക്കാൻ പറ്റാതെ വന്നപ്പോൾ വീണ്ടും ഓരോ കാരണങ്ങൾ പറഞ്ഞ് കൂടുതൽ പണം നിക്ഷേപിക്കാൻ അവർ യുവതിയോട് ആവശ്യപ്പെടുകയും ചെയ്തതിൽ കൊടുത്ത പണം തിരിച്ചു കിട്ടുന്നതിനു വേണ്ടി യുവതി കൂടുതൽ പണം നിക്ഷേപിക്കുകയും അതുവഴി യുവതിക്ക് വൻ തുക നഷ്ട്ടമാവുകയും ചെയ്തു.

ഓൺലൈൻ തൊഴിൽ എന്നത് സൈബർ കുറ്റകൃത്യങ്ങളുടെ ഒരു പ്രബലമായ രൂപമാണ്, അവിടെ തട്ടിപ്പുകാർ വ്യാജ തൊഴിൽ സാദ്ധ്യതകൾ കാണിച്ച് സ്ക്കീമുകളിൽ ഉൾപ്പെടുത്തി ഓൺലൈൻ ജോലി തട്ടിപ്പിന് ഇരയാക്കുന്നു. വഞ്ചനയിൽ ഉൾപ്പെടാതിരിക്കാൻ ചില മുൻകരുതലുകളും പൊതുവായ രീതികളും മനസ്സിലായിക്കിയിരിക്കുന്നത്  നല്ലതായിരിക്കും. നിയമസാധുതയെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ ആധാർ നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അല്ലെങ്കിൽ പാസ്പോർട്ട് പകർപ്പുകൾ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങൾ നൽകരുത്.  ഓൺലൈൻതൊഴിൽ വാഗ്ദാനം ലഭിക്കുമ്പോൾ, നമ്മൾ ചെയ്യുന്ന ജോലിക്ക് അവർ ആദ്യം നമ്മോളോട് പണം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത്തരം  വാഗ്ദാനങ്ങൾ  സൈബർ ലോകത്തെ മറ്റോരു തട്ടിപ്പിന്റെ തുടക്കമാണെന്ന് അനുമാനിക്കാം.

ഇത്തരം ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെകിൽ  ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ https://cybercrime.gov.in/ നമ്പറായ  1930 തിൽ വിളിച്ച്  കംപ്ലയിന്റ് റജിസ്റ്റർ  ചെയ്യാവുന്നതാണ്.



Post a Comment

0 Comments