Flash News

6/recent/ticker-posts

ഇടിമിന്നലുള്ളപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? ശ്രദ്ധിക്കേണ്ടതെന്തൊക്കെ..

Views
ഇടിമിന്നലുള്ളപ്പോള്‍ എന്തെല്ലാം ചെയ്യാം, ചെയ്യരുത് എന്ന കാര്യത്തില്‍ പലര്‍ക്കും ആശങ്കകളുണ്ടാകും. ഇതില്‍ ഏറ്റവും ആശങ്ക ഫോണ്‍ ഉപയോഗിക്കുന്ന കാര്യത്തിലാണ്. ഏതുനേരത്തും സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇത് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യവുമാണ്.

ആദ്യമേ പറയട്ടെ… ഇടിമിന്നലുള്ളപ്പോള്‍ ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ആയിരം മടങ്ങു സുരക്ഷിതമാണ് മൊബൈല്‍ ഫോണ്‍. മൊബൈല്‍ ഫോണും, കോഡ് ലസ് ഫോണും ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവും ഇല്ല. പക്ഷെ മൊബൈല്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഉപയോഗിക്കരുത് എന്നുമാത്രം. എന്നുവച്ചാല്‍, ഫോണ്‍ കറന്റ് ലൈനുമായി ബന്ധിച്ചിരിക്കരുത് എന്ന്.

നമ്മുടെ നാട്ടില്‍ ഇലക്ട്രിക്ക് ലൈനും, ഫോണ്‍ കേബിളും.. ( ഇലക്ട്രിക്ക് / ടെലഫോണ്‍) പോസ്റ്റുകളിലായി നൂറുകണക്കിന് കിലോമീറ്റര്‍ തുറസായ സ്ഥലങ്ങളിലൂടെ വ്യാപിച്ചു കിടക്കുകയാണ്. ആ ലൈനില്‍ എവിടെയെങ്കിലും മിന്നല്‍ ഏറ്റാല്‍ അതുവഴി ബന്ധിച്ചിരിക്കുന്നു ഉപകരണങ്ങളില്‍ കൂടിയ വോള്‍ട്ടേജ് / കറന്റ് എത്തുകയും വീടുകളില്‍ വെദ്യുത ലൈനിനു അടുത്തു നില്‍ക്കുന്നവര്‍ക്ക് വൈദ്യുതാഖാതം ഏല്‍ക്കുകയും, ഉപകരണങ്ങള്‍ നശിക്കുകയും ചെയ്യാം. അതുകൊണ്ടാണ് മിന്നല്‍ ഉള്ളപ്പോള്‍ ടിവിയും, ലാന്‍ഡ് ടെലഫോണും മറ്റും വാള്‍ സോക്കറ്റില്‍ നിന്നും കേബിള്‍ ഊരി ഇടണം എന്ന് പറയുന്നത്.

ഇടിമിന്നല്‍ എന്ന് പറയുന്നത് മേഘങ്ങളില്‍ രൂപപ്പെടുന്ന ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യതി പ്രവാഹം ആണ്. ആ വൈദ്യതിക്കു ഭൂമിയിലേക്ക് എത്തുവാന്‍ ഏറ്റവും എളുപ്പമായ വഴി കണ്ടെത്തണം. അതിനാല്‍ ഉയര്‍ന്നു നിക്കുന്ന വൈദ്യുതി കടന്നു പോകുവാന്‍ കഴിയുന്ന വസ്തുക്കളില്‍ മിന്നല്‍ ഏല്‍ക്കുന്നു. മിന്നല്‍ ഏല്‍ക്കുക എന്ന് പറഞ്ഞാല്‍ ആ വസ്തുവിലൂടെ മിന്നല്‍ വൈദ്യുതി കടന്നു പോവുന്നു എന്നാണ് അര്‍ഥം. അതിനാല്‍ ഇടിമിന്നലുള്ളപ്പോള്‍ തുറസായ സ്ഥലങ്ങളില്‍ നിന്ന് ഫോണ്‍ ചെയ്യുകയോ, നില്‍ക്കുകയോ പോലും ചെയ്യരുത്.


Post a Comment

0 Comments