Flash News

6/recent/ticker-posts

മലപ്പുറം ആനക്കയത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം യുവാവിന് ദാരുണാന്ത്യം

Views

മലപ്പുറം: നിക്കാഹ് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം യുവാവ് വാഹനാപകടത്തിൽ മരിച്ചു. തൃക്കലങ്ങോട് പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ആഷിക് (28) ആണ് മരിച്ചത്.

തിങ്കൾ രാവിലെ ആനക്കയം ചെക്ക് പോസ്റ്റിൽ വച്ച് ആഷിക് സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേ വന്ന ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം. ​ഗുരുതരമായി പരിക്കേറ്റ ആഷിക്കിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. ആഷിക്കിനൊപ്പം ബൈക്കിലുമുണ്ടായിരുന്ന മറ്റൊരാൾ ഗുരുതര പരിക്കുകളുടെ ആശുപത്രിയിൽ ചികിൽസയിലാണ്.
പിതാവ്: അസൈനാർ (ബാപ്പുട്ടി), മാതാവ്: സഫിയ. മൃതദേഹം കുട്ടശ്ശേരി ജുമാഅത്ത് പള്ളിയിൽ മറവ് ചെയ്യും.








Post a Comment

0 Comments