Flash News

6/recent/ticker-posts

കെ.പി.സി.സി വിലക്കിന് പുല്ലുവില; കനത്ത മഴയേയും അവഗണിച്ച് ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യറാലി

Views

മലപ്പുറം : കെ.പി.സി.സി. വിലക്കിനെ മറികടന്ന് പലസ്തീൻ ഐക്യദാർഢ്യറാലിയുമായി ആര്യാടൻ ഫൗണ്ടേഷൻ. കനത്ത മഴയേയും മറികടന്നാണ് വലിയ തോതിൽ പ്രവർത്തകരെ അണിനിരത്തി കെ.പി.സി.സി. ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളിയടക്കം മലപ്പുറത്തെ കോൺഗ്രസ് എ ഗ്രൂപ്പ് നേതാക്കളെല്ലാം റാലിക്ക് നേതൃത്വം നൽകുന്നുണ്ട്. പാർട്ടി നിർദേശം ലംഘിച്ച് റാലി നടത്തിയാൽ കർശനനടപടിയുണ്ടാവുമെന്ന് ആര്യാടൻ ഷൗക്കത്തിന് കെ.പി.സി.സി. മുന്നറിയിപ്പ് നൽകിയിരുന്നു.

ടൗൺ ഹാൾ പരിസരത്തുനിന്ന് ആരംഭിച്ച റാലി കിഴക്കേത്തലവരെയാണ്. തുടർന്ന് പൊതുയോഗവും നടത്താൻ മലപ്പുറത്തെ കോൺഗ്രസ് എ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് കെ.പി.സി.സി. കർശന നിർദേശം നൽകിയത്. ജില്ലയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട വിഭാഗീയതയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളിലേക്ക് വഴിവെച്ചത്.

നേരത്തെ, ഡി.സി.സി. പലസ്തീൻ ഐക്യദാർഢ്യറാലി നടത്തിയിരുന്നു. അര്യാടൻ ഷൗക്കത്തും സി. ഹരിദാസടക്കമുള്ള എ ഗ്രൂപ്പ് നേതാക്കൾ ഡി.സി.സിയുടെ പരിപാടിയിൽ പങ്കെടുത്തിരുന്നു. അതേസമയം, പലസ്തീൻ ഐക്യദാർഢ്യം വിഭാഗീയ പ്രവർത്തനമല്ലെന്നും നേതൃത്വത്തോട് വിശദീകരിക്കുമെന്നുമായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ വിശദീകരണം. ആര്യാടൻ ഫൗണ്ടേഷൻ ചെയർമാൻ കൂടിയാണ് ഷൗക്കത്ത്.



Post a Comment

0 Comments