Flash News

6/recent/ticker-posts

ശുഭ്രവസ്ത്രധാരികൾ ഒഴുകി; സമസ്ത 100-ാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന് പ്രൗഢമായ തുടക്കം

Views
കാസർകോട് - സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പ്രഖ്യാപന മഹാസമ്മേളനത്തിന് സപ്തം ഭാഷകളുടെ മണ്ണിൽ പ്രൗഢമായ തുടക്കം. ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഇസ്‌ലാമിന്റെ കടന്നുവരവിൽ നിർണായക പങ്കുവഹിച്ച മാലിക്ബ്‌നു ദീനാറിന്റെ പേരിൽ സജ്ജീകരിച്ച ചട്ടഞ്ചാൽ മാലിക് ദീനാർ നഗരിയിലാണ് സമ്മേളനം നടക്കുന്നത്.

 സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നായി എത്തിയ പതിനായിരക്കണക്കിന് പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഭക്തിനിർഭരമായി ആരംഭിച്ച നൂറാം വാർഷികാഘോഷം മൂന്നുവർഷം നീണ്ടുനില്ക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. വിദ്യാഭ്യാസ തൊഴിൽ നൈപുണി വികസന മേഖലകളിൽ ഗുണ നിലവാരവും സ്വയം പര്യാപ്തയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ഊന്നിയുള്ള ഒട്ടേറെ പദ്ധതികൾക്ക് ഇതിന്റെ ഭാഗമായി തുടക്കം കുറിക്കും.

 മൂന്നുവർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളും പദ്ധതികളും ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ, സയ്യിദലി ബാഫഖി തങ്ങൾ, സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി തങ്ങൾ, സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറ, പൊൻമള അബ്ദുൽഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുൽറഹ്മാൻ ഫൈസി, കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ, സി മുഹമ്മദ് ഫൈസി, തെന്നല അബൂ ഹനീഫൽ ഫൈസി, സയ്യിദ് ത്വാഹ സഖാഫി, ഫിർദൗസ് സഖാഫി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ തുടങ്ങിയ ഒട്ടേറെ നേതാക്കൾ സമ്മേളന വേദിയിലുണ്ട്. വിവിധ ജില്ലകളിൽ നിന്നും ഒഴുകിയെത്തിയ ശുഭ്രവസ്ത്ര ധാരികളാൽ സമ്മേളന നഗരി ഭക്തിസാന്ദ്രമാണ്.



Post a Comment

0 Comments