Flash News

6/recent/ticker-posts

ശബരിമല യാത്രയ്ക്കിടെ എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 60 കാരൻ അറസ്റ്റിൽ

Views
മലപ്പുറം : കൊളത്തുരില്‍ എട്ടുവയസുകാരിക്ക് ശബരിമല യാത്രയ്ക്കിടെ ലൈംഗികാതിക്രമം. സംഭവത്തില്‍ കൊളത്തൂര്‍ സ്വദേശിയായ 60 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 
മലപ്പുറം ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞയാഴ്ച്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയും പിതാവും നാട്ടിലുള്ള ഏതാനം ആളുകളും സംഘം ചേര്‍ന്ന് ഒരു വാഹനത്തില്‍ ശബരിമലയില്‍ തീര്‍ഥാടനത്തിനായി പോവുകയായിരുന്നു. ഇതിനിടെ ഒരു സ്ഥലത്ത് വാഹനം നിര്‍ത്തുകയും പിതാവ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി വാഹനത്തിന് പുറത്തിറങ്ങുകയും ചെയ്‌തു. ഈ സമയം വാഹനത്തിലുണ്ടായ പ്രതി പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു.



Post a Comment

0 Comments