Flash News

6/recent/ticker-posts

മന്ത്രി സ്വയം കോടതി ചമയരുത്; മന്ത്രി വി അബ്ദുറഹ്മാനെതിരെ എസ്.കെ.എസ്.എസ്.എഫ്

Views

ക്രിസ്മസ് ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ട എസ് വൈ എസ് നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനെ മന്ത്രി വി അബ്ദുറഹ്മാൻ വിമർശിച്ചതിനെതിരെ എസ്‌കെഎസ്എസ്എഫ്. മന്ത്രി സ്വയം കോടതി ചമയരുതെന്നും മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും എസ്‌കെഎസ്എസ്എഫ് പറഞ്ഞു.

വിശ്വാസപരമായ വിഷയങ്ങളിൽ വിശ്വാസികളെ ഉദ്ബോധിപ്പിച്ചതിനാണ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന് എതിരെ മന്ത്രി പ്രസ്താവന നടത്തിയത്. മിശ്രവിവാഹവുമായി ബന്ധപ്പെട്ട മതത്തിന്റെ നിലപാട് പറഞ്ഞ പണ്ഡിതൻമാരെ വിമർശിക്കുന്നത് മന്ത്രിയുടെ അജ്ഞതയാണ്. ന്യൂനപക്ഷ വകുപ്പിന്റെ അധികാരം ചൂണ്ടിക്കാട്ടി പണ്ഡിതൻമാരെ ജയിലിലടക്കാൻ തിട്ടൂരമിറക്കുന്ന മന്ത്രി സ്വയം കോടതി ചമയുകയാണെന്നും എസ്‌കെഎസ്എസ്എഫ് കൂട്ടിച്ചേർത്തു.

അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് മതസൗഹാർദത്തിന് വിലങ്ങുതടിയായി നിൽക്കുകയാണെന്നും അമ്പലക്കടവിനെപ്പോലുള്ളവരെ ജയിലിലടക്കണമെന്നുമായിരുന്നു മന്ത്രിയുടെ വിമർശനം. ക്രിസ്മസ് ആഘോഷത്തിൽ നിന്ന് വിട്ടുനിൽക്കാൻ പറയാൻ എന്ത് അവകാശമാണുളളതെന്നും മന്ത്രി വി അബ്ദുറഹ്മാൻ ചോദിച്ചിരുന്നു.


Post a Comment

0 Comments