Flash News

6/recent/ticker-posts

നഗരസഭ കൗൺസിലറെ കൊലപ്പെടുത്തിയ കേസ്: ഓട്ടോയിൽ മദ്യപിക്കുന്നതിനിടെ പ്രതിക്ക് വെട്ടേറ്റു

Views

മഞ്ചേരി : നഗരസഭ കൗൺസിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു. 16-ാം വാർഡ് യുഡിഎഫ് കൗൺസിലർ തലാപ്പിൽ അബ്ദു‌ൽ ജലീൽ (52)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 12ഓടെയാണ് സംഭവം. നെല്ലിക്കുത്ത് സ്കൂളിന് സമീപത്ത് ഓട്ടോയിൽ മദ്യപിക്കുന്നതിനിടെ വെട്ടേൽക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയതിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാർച്ച് 29ന് രാത്രി മഞ്ചേരി പയ്യനാട് വെച്ചാണ് ബൈക്കിലെത്തിയ ഒരു സംഘം ഒരു വിഷയത്തിൽ മധ്യസ്ഥ ചർച്ച കഴിഞ്ഞ് മൂന്നുപേർക്കൊപ്പം കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അബ്‌ദുൽ ജലീൽ (52)നെ ആക്രമിച്ചത്. പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു.

തലക്കും നെറ്റിക്കും ഗുരുതര പരിക്കേറ്റ അബ്ദു‌ൽ ജലീലിനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയി പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും പിറ്റേ ദിവസം 30 ന് വൈകുന്നേരം ആറുമണിയോടെ അബ്ദുൾ ജലീൽ മരിക്കുകയുമായിരുന്നു.

കേസിലെ മുഖ്യപ്രതിയായ ഷുഹൈബ് ചൊവ്വാഴ് രാത്രി 12.45 മുതൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി ഒളിവിൽ പോയിരുന്നു. പിന്നീട് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഷുഹൈബിനെ തമിഴ്‌നാട്ടിൽ നിന്നാണ് പിടികൂടിയത്.


Post a Comment

0 Comments