Flash News

6/recent/ticker-posts

മലപ്പുറം​ സ്വദേശി സൗദിയിലെ ഹായിലിൽ നിര്യാതനായി

Views
ഹായിൽ: മലയാളി സൗദി അറേബ്യയിലെ ഹാഇലിൽ ഹൃദയസ്തംഭനം മൂലം മരിച്ചു. മലപ്പുറം വള്ളിക്കുന്ന്​ വെളിമുക്ക് സ്വദേശി പറായിൽ മുഹമ്മദ്‌ ഷാഫി (51) ആണ്​ മരിച്ചത്​. ഹാഇലിൽ ഫറൂജ് ബ്രോസ്​റ്റഡ് കടയിൽ ജോലി ചെയ്യുന്നതിനിടയിൽ വെള്ളിയാഴ്​ച ഉച്ചക്ക് കുഴഞ്ഞ് വീഴുകയായിരുന്നു.

സുഹൃത്തുക്കൾ ഉടൻ തന്നെ കിങ്​ ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെൻറിലേറ്ററിലായിരുന്ന ഇദ്ദേഹം ഞായറാഴ്​ച രാവിലെയാണ്​ മരിച്ചത്​. നിയമ നടപടികൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഹാഇൽ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തിക്കുന്നു.



Post a Comment

0 Comments